എ.എസ് കനാല്‍ തീരം വിനോദസഞ്ചാര കേന്ദ്രമാക്കുന്നു
ചേര്‍ത്തല: നഗര ഹൃദയഭാഗത്തെ പഴയ ബോട്ടുജെട്ടി ഉള്‍പ്പെടുന്ന കായല്‍തീരം സൗന്ദര്യവല്‍ക്കരിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കുന്നു. ഗവ. റെസ്റ്റ് ഹൗസിന് സമീപം കുറിയമുട്ടം കായലിനോട് ചേര്‍ന്നുള്ള എ.എസ് കനാല്‍ തീരമാണ് ഒരുകോടിയോളം രൂപ ചെലവഴിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നത്.
കനാലിലെ പായല്‍ നീക്കം ചെയ്ത് തീരത്ത് ഗ്രില്ലുകള്‍ പാകി ടൈല്‍ നിരത്തി. ഇവിടെയുള്ള ചെറുമരങ്ങള്‍ക്ക് സമീപത്ത് തണല്‍ കേന്ദ്രങ്ങളും ഒരുക്കിയാണ് സൗന്ദര്യവല്‍ക്കരിക്കുന്നത്.
കൂടാതെ തോടിന്റെ ആഴം കൂട്ടി ഹൗസ്‌ബോട്ടുകള്‍ ഇവിടേക്ക് വരുത്തുന്നതിനും പെഡല്‍ ബോട്ട് സേവനം ഉള്‍പ്പെടെ ലഭ്യമാക്കുവാനുമാണ് ലക്ഷ്യമിടുന്നത്.
ചേര്‍ത്തല നഗരവാസികള്‍ക്ക് ഉല്ലാസത്തിനും ഒഴിവുസമയങ്ങള്‍ ചെലവഴിക്കുന്നതിനും ഒരു പാര്‍ക്ക് ഉണ്ടായിരുന്നില്ല. ടി.ബിക്ക് സമീപത്തെ കനാല്‍ തീരം ടൂറിസം കേന്ദ്രമായി മാറുന്നതോടെ പ്രദേശത്തെ വികസന സാധ്യതകളും മുന്നില്‍ കാണുന്നുണ്ട്.
വേമ്പനാട് കായലിലൂടെ ഹൗസ്‌ബോട്ടുകള്‍ ചേര്‍ത്തല ടി.ബി ജെട്ടിയില്‍ എത്തിയാല്‍ സമീപത്തെ ചെറിയ തുരുത്തുകളിലേക്കും കായലുകളിലേക്കും സര്‍വിസ് നടത്തുവാനും അതുവഴി വിദേശ വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ ഇവിടേക്ക് ആകര്‍ഷിക്കുവാനും കഴിയുമെന്നാണ് കരുതപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."