അധ്യാപക പരിശീലനം: ക്രമീകരണം പൂര്‍ത്തിയായി
ആലപ്പുഴ: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ക്ലസ്റ്റര്‍ തല അദ്ധ്യാപക പരിശീലനം 24-ാം തീയതി കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കും. എല്‍. പി., യു. പി. എന്നീ വിഭാഗങ്ങളായും എച്ച്. എസ്., എച്ച്. എസ്. എസ്., വി. എച്ച്. എസ്. ഇ. എന്നീ വിഭാഗങ്ങളായും അധ്യാപക സംഗമമാണ് നടത്തുന്നത്.
ഇതിന്റെ ഭാഗമായി മാര്‍ച്ച് 17-നും 21-നും ഡി. ആര്. ജി. പരിശീലനം പൂര്‍ത്തിയാക്കി. 126 എച്ച്. എസ്. വിഭാഗവും 74 എച്ച്. എസ്. എസ്. വിഭാഗവും 10 വി. എച്ച്. എസ്. ഇ. വിഭാഗവും ഉള്‍പ്പടെ ആകെ 210 പേര് ഡി. ആര്. ജി. പരിശീലനത്തില്‍ പങ്കെടുത്തു. ഹൈസ്ക്കൂള് വിഭാഗത്തില്‍ 2949 പേരും ഹയര്സെക്കഡന്റി വിഭാഗത്തില്‍ 1849 പേരും വി.എച്ച്. എസ്. ഇ. യില്‍ 21 പേരും ജില്ലയില്‍ നിന്ന് 24ന് നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കും. അഞ്ചു സെഷനുകളായിട്ടാണ് അദ്ധ്യാപക പരിശീലനം നടക്കുന്നത്.
രണ്ടാമത്തെ സെക്ഷന്‍ ഹൈടെക്കുമായി ബന്ധപ്പെട്ടതാണ്. ജില്ലയിലെ ആലപ്പുഴ മണ്ഡലത്തില്‍ ഹൈടെക് സംവിധാനം ഫെബ്രുവരി രണ്ടിന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. അധ്യാപകന്റെ പഠിപ്പിക്കുന്ന രീതി ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വ്യത്യസ്തമായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം ഒരുക്കിയിട്ടുള്ളത്.
മൂന്നാമത്തെ സെക്ഷന്‍ ജൈവ വൈവിധ്യ ഉദ്യാന നിര്‍മ്മാണം സംബന്ധിച്ചാണ്. മനുഷനും പ്രകൃതിയും തമ്മിലുള്ള അവിഭാജ്യബന്ധം സംബന്ധിച്ച് കുട്ടികളെ ബോധവത്കരിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കും. നാലാമത്തെ സെക്ഷന്‍ കുട്ടികളുടെ ടാലന്റ് ലാബ് ആണ്. കുട്ടികള്‍ക്കുള്ള വിവിധ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. അഞ്ചാമത്തെ സെക്ഷന്‍ സ്കൂള്‍ തല ആസൂത്രണമാണ്. ഇതില്‍ വിദ്യാലയ വികസന രൂപീകരണം, പൂര്‍വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘടനാ രൂപീകരണം, സ്കൂള്‍ വികസന രേഖ തയ്യാറാക്കല്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."