കബീര്‍ ദാരിമി ഫണ്ട് ശേഖരണം വിജയിപ്പിക്കണം: ചെര്‍പ്പുളശ്ശേരി റെയ്ഞ്ച്
ചെര്‍പ്പുളശ്ശേരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കണിയാപുരം അബ്ദുല്‍ കബീര്‍ ദാരിമിയുടെ കുടുംബത്തിനു വേണ്ടിയുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ ചെര്‍പ്പുളശ്ശേരി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആഹ്വാനം ചെയ്തു.
പതിനായിരം രൂപയില്‍ കുറയാത്ത സംഖ്യ റെയ്ഞ്ചില്നിന്നും പിരിക്കാന്‍ തീരുമാനിച്ചു. ശഹീദ് റിയാസ് മൗലവിക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥനയും, അനുസ്മരണവും നടത്തി.
സുപ്രഭാതം ചെര്‍പ്പുളശ്ശേരി റെയ്ഞ്ച് കോ ഓര്‍ഡിനേറ്ററായി ടി.പി.എ. നാസര്‍ അസ്ഹരി പാലക്കോട് (7558819051) നിയമിതനായി. റെയ്ഞ്ച് പ്രസിഡന്റ് സി.പി. സൈദലവി ഫൈസി കൂളിയാട് അധ്യക്ഷനായി. നാസര്‍ അസ്ഹരി പാലക്കോട്, ഇബ്റാഹീം വഹബി പന്നിയംകുര്‍ശ്ശി, ഷമീര്‍ ഫൈസി കാളികാവ്, റഹീം ദാരിമി വീരമംഗലം, ജബ്ബാര്‍ അന്‍വരി മാങ്ങോട്, ശിഹാബ് അന്‍വരി പന്തല്കുന്ന് സംബന്ധിച്ചു.
റെയ്ഞ്ച് ജനറല്‍ സെക്രട്ടറി കെ. അബ്ദുല്‍ അസീസ് ഫൈസി കുറ്റിക്കോട് സ്വാഗതവും, ജോയിന്റ് സെക്രട്ടറി അബ്ദുല്‍ കരീം ലത്വീഫി അത്താണിക്കല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."