എസ്.വൈ.എസ് തഖ്ദീം 2017 മണ്ഡലം കണ്‍വന്‍ഷനും ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണവും നാളെ
മണ്ണാര്‍ക്കാട്: തഖ്ദീം 2017 എന്നപേരില്‍ എസ്.വൈ.എസ്. ആചരിക്കുന്ന ത്രൈമാസ സംഘടനാ ശാക്തീകരണ കാംപയിനിന്റെ ഭാഗമായുള്ള മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനും റഹ്മത്തുള്ള ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണവും നാളെ വൈകീട്ട് നാലു മണി മുതല്‍ മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എസ്.വൈ.എസ്. മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷനാകും. സമസ്ത മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ് കെ.സി. അബൂബക്കര്‍ ദാരിമി ഉദ്ഘാടനം ചെയ്യും. എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി സി. മുഹമ്മദലി ഫൈസി മുഖ്യപ്രഭാഷണം നടത്തും. എസ്.വൈ.എസ് മണ്ഡലം ജനറല്‍ സെക്രട്ടറി സംസം ബഷീര്‍ അലനല്ലൂര്‍ കര്‍മ പദ്ധതി അവതരിപ്പിക്കും. ഇ. അലവി ഫൈസി, ടി.ടി. ഉസ്മാന്‍ ഫൈസി, പി.എ. റഹീം ഫൈസി, ടി.എ. റസാഖ് മാസ്റ്റര്‍, പി. സുലൈമാന്‍ ഫൈസി, വൈശ്യന്‍ മുഹമ്മദ് സംബന്ധിക്കും.
വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന ഖുര്‍ആന്‍ പ്രഭാഷണത്തിന് റഹ്മത്തുള്ളാ ഖാസിമി മുത്തേടം നേതൃത്വം നല്‍കും. പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് മജ്‌ലിസുന്നൂറിനും സമാപന പ്രാര്‍ഥനക്കും നേതൃത്വം നല്‍കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."