തായ്‌ലന്റില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തി കരൂപ്പടന്നക്കാരന്‍
വെള്ളാങ്ങല്ലൂര്‍: തായ്‌ലന്റിലെ ബാങ്കോക്കില്‍ നടന്ന രണ്ടാമത് മൊയ്തായ് മാര്‍ഷല്‍ ആര്‍ട്‌സ് ഗെയിംസ് ആന്‍ഡ് ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പതാക പാറിയപ്പോള്‍ ആ വിജയത്തിനു പിന്നില്‍ കരൂപ്പടന്ന സ്വദേശിയും ഉണ്ടായിരുന്നു. കരൂപ്പടന്ന അറക്കല്‍ വീട്ടില്‍ മുഹമ്മദ് നജീബിന്റെയും ഷാഹിദയുടെയും മകന്‍ മുഹമ്മദ് ഷുഹൈബാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ കൊടി പാറിച്ചത്.
53 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു. 75 കിലോ വിഭാഗം ഫൈനലില്‍ വെള്ളി മെഡലാണ് മുഹമ്മദ് ഷുഹൈബിന് ലഭിച്ചത്. ഫൈനലില്‍ ഇറ്റലി, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ പരാജയപ്പെടുത്തിയ ഷുഹൈബ് ഫ്രാന്‍സില്‍ നിന്നുള്ള മത്സരാര്‍ഥിയോട് രണ്ട് പോയന്റ് വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. ഫൈനലില്‍ ഫ്രാന്‍സ് സ്വര്‍ണവും ഇന്ത്യ വെള്ളിയും ബ്രസീല്‍ വെങ്കലവും നേടി. കഴിഞ്ഞ നവംബറില്‍ ഗുജറാത്തിലെ സൂറത്തില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ ദേശീയ ചാംപ്യനായിരുന്നു ഷുഹൈബ്.
19 വയസുകാരനായ ഷുഹൈബ് നാലുവര്‍ഷമായി കോണത്തുകുന്ന് മസ്‌കുലര്‍ ഫിറ്റ്‌നസ് ആന്‍ഡ് ആര്‍ട്‌സ് ക്ലബില്‍ പരിശീലിക്കുന്നു. അഷ്‌ക്കര്‍ ബഷീര്‍ ആണ് ട്രെയിനര്‍. സാധാരണ കുടുംബത്തില്‍ ജനിച്ച ഷുഹൈബ് സുഹൃത്തുക്കളുടേയും മറ്റു സംഘടനകളുടേയും സഹായത്തിലാണ് മത്സരത്തില്‍ പങ്കെടുത്തത്. ഷുഹൈബിന്റെ കഠിനാധ്വാനവും ക്ഷമാശീലവും അര്‍പ്പണ മനോഭാവവുമാണ് ഈ നേട്ടത്തിലേക്കെത്താന്‍ സഹായിച്ചതെന്ന് ട്രെയിനര്‍ അഷ്‌ക്കര്‍ ബഷീര്‍ പറഞ്ഞു. കൂടാതെ വീട്ടില്‍ നിന്നും നല്ല പിന്തുണ ഷുഹൈബിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവസേന അഞ്ചു മണിക്കൂറോളം പരിശീലനം നടത്തുന്ന ഷുഹൈബ് രണ്ടു വര്‍ഷം മുമ്പുതന്നെ മൊയ്തായ് ബ്ലാക്ക് ബെല്‍ട്ട് കരസ്ഥമാക്കി. കൂടാതെ കഴിഞ്ഞ രണ്ട് തവണ ദേശീയ ചാംപ്യനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."