HOME
DETAILS
MAL
'ജനങ്ങളുടെ ആശങ്കയകറ്റണം'
backup
May 22 2018 | 04:05 AM
മൂന്നിയൂര്‍: യുവതി പനി ബാധിച്ചു മരിച്ച സംഭവത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റണമെന്നു പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ. മൂന്നിയൂര്‍ ആലിന്‍ചുവടില്‍ പനിബാധിച്ചു മരിച്ച സിന്ധുവിന്റെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
നിപാ വൈറസ് പനി മൂലമാണോ സിന്ധു മരിച്ചതെന്നു ബന്ധുക്കളടക്കമുള്ളവര്ക്കു സംശയം ബാക്കിനില്‍ക്കെ സിന്ധുവിന്റെ മൂന്നു ചെറിയ പെണ് മക്കളുടെയും ആ കുടുംബത്തിന്റെ ആരോഗ്യ സ്ഥിതികൂടി പരിശോധിക്കണമെന്നും മരണ കാരണം പെട്ടെന്നു കണ്ടെത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടശ്ശേരി ഷരീഫ്, വൈസ് പ്രസിഡന്റ് എന്‍.എം അന്‍വര്‍ സാദത്ത്, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും സിന്ധുവിന്റെ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."