പഞ്ചായത്ത് അധികൃതര്‍ അങ്കണവാടി ടീച്ചര്‍മാരെ അപമാനിച്ചെന്ന്; പ്രതിഷേധം
കരുവാരക്കുണ്ട്: ന്യായമായും ലഭിക്കേണ്ട അവകാശം ചോദിച്ചു ചെന്ന അങ്കണവാടി ജീവനക്കാരികളോടുള്ള അധികൃതരുടെ നിലപാടില്‍ വ്യാപക പ്രതിഷേധം. തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരാണ് അങ്കണവാടി അധ്യാപികമാരോട് മോശമായി പെരുമാറിയത്. അങ്കണവാടി ജീവനക്കാരികള്‍ക്ക് 2016 ഏപ്രില്‍ മുതല്‍ ഓണറേറിയം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കരുവാരക്കുണ്ട്, എടപ്പറ്റ പഞ്ചായത്തുകളിലും മറ്റു പഞ്ചായത്തുകളിലും വര്‍ധിപ്പിച്ച ഓണറേറിയം കൃത്യമായി വിതരണം ചെയ്തിരുന്നു. എന്നാല്‍ തുവ്വൂര്‍ പഞ്ചായത്തില്‍ മാത്രം ഓണറേറിയം വിതരണം ചെയ്തില്ലത്രെ. പല തവണ അധികൃതരോടാവശ്യപ്പെട്ടെങ്കിലും തൃപ്പികരമായ മറുപടി ലഭിച്ചില്ലെന്നും ജീവനക്കാരികള്‍ പറഞ്ഞു. ഒടുവില്‍ ഗത്യന്തരമില്ലാത്തതിനാല്‍ അധ്യാപികമാര്‍ സംഘടിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി.
ഓഫീസിലെത്തിയ അധ്യാപികമാരോട് പരുഷമായാണത്രെ അധികൃതര്‍ പെരുമാറിയത്. ക്ലാസ് സമയത്ത് പഞ്ചായത്തിലെത്തിയതിനെ ചോദ്യം ചെയ്യുകയും വിശദീകരണം ആവശ്യപ്പെടുകയും മാപ്പപേക്ഷ നല്‍കാന്‍ നിര്‍ബന്ധിക്കുക മാണത്രെ ഉണ്ടായത്. അധ്യാനിച്ചതിനുള്ള ന്യായമായ പ്രതിഫലം നല്‍കുന്നതിന് പകരം മാനസികമായി പീഡിപ്പിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ തുവ്വൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയും നാട്ടുകാരും രംഗത്തെത്തി. ആവശ്യത്തിനും അനാവശ്യത്തിനും സര്‍വേക്കും മറ്റു ജോലികള്‍ക്കും അംഗനവാടി അധ്യാപികമാരെ നിയോഗിക്കുമ്പോള്‍ ക്ലാസ്സ് നഷ്ടപ്പെടുമെന്ന ചിന്തയില്ലാത്തവര്‍ അവകാശം ചോദിച്ചതിന്റെ പേരില്‍ ക്ലാസ് നഷ്ടപ്പെട്ടത്തിന്റെ കണക്ക് പറയുന്നത് അപഹാസ്യമാണെന്നും നാട്ടുകാര്‍ ഹഞ്ഞു. അങ്കണവാടി അധ്യാപികമാര്‍ക്കും ജീവനക്കാരികള്‍ക്കും ന്യായമായ അവകാശങ്ങള്‍ ലഭ്യമാവുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും അധ്യാപികമാരെ അപമാനിക്കാന്‍ സമ്മതിക്കില്ലെന്നും പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളായ മണ്ഡലം മുസ്ലിംലിഗ് പ്രസിഡന്റ് കെ. കുഞാപ്പുഹാജി, പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളായ ടി. കമ്മുട്ടിഹാജി, കെ. കെ സുരേന്ദ്രന്‍, പി.എ മജീദ്, പി റഷീദ്, എം. അഹമ്മദ് മാസ്റ്റര്‍, കെ. സുബൈദ ടിച്ചര്‍, പി കുഞ്ഞീദു, മുസ്തഫ അബ്ദുല്‍ലത്തീഫ്, ടി.എ ജലീല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."