പാഴ്‌വസ്തുക്കളില്‍ കരവിരുത് തെളിയിച്ച് ദിനേഷ്
പട്ടാമ്പി : പഴയവസ്തുക്കളില്‍ നിന്നും കൗതുകകരമായ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ച് ശ്രദ്ധേയനാവുകയാണ് തളി കടുകശ്ശേരി ഉണിക്കുന്നിലെ ദിനേഷ്. വര്‍ക്ക്‌ഷോപ്പിലെ പാച്ച്് വര്‍ക്ക്്് തൊഴിലാളിയായ ഈ 22 കാരന്‍ തീപ്പെട്ടിക്കൊള്ളികൊണ്ട് വീടും, മഞ്ചാടിക്കുരു കൊണ്ട് കുപ്പിക്ക് മുകളില്‍ അലങ്കാരവും,ബസ്സുകളുമൊക്കെ നിര്‍മ്മിക്കുന്നു. പ്ലാസ്റ്റിക് വേസ്റ്റ്, ഗുളികയുടെ കവര്‍, കാര്‍ബോര്‍ഡ്,ഫ്‌ലക്‌സ് ബോര്‍ഡ് എന്നിവ ഉപയോഗിച്ചാണ് സാധാരണ കാണുന്ന എ.സി. ഫ്‌ലോര്‍ ബസ്സും, കെ.എസ്.ആര്‍.ടി.സിയുമൊക്കെ ഈ ചെറുപ്പക്കാരന്‍ ഉണ്ടാക്കിയിട്ടുള്ളത്. കൃത്യമായ സീറ്റുകളും, കമ്പികളും, ജനലുകളും, ഷട്ടറുകളും, സ്റ്റിയറിങ്ങും, ചക്രങ്ങളുമൊക്കെ മികവോടെയാണ് നിര്‍മ്മിച്ചിട്ടുള്ളത്.
രാത്രി ലൈറ്റ് സംവിധാനവും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. രാഘവന്‍ ലക്ഷ്മി ദമ്പതികളുടെ മകനാണ് ദിനേഷ്. ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ജോലി സമയം കഴിഞ്ഞുള്ള ഒഴിവ് വേളകളിലാണ് കരവിരുതുകള്‍ പരീക്ഷിക്കുന്നത്. എന്തെങ്കിലും ഉണ്ടാക്കണമെന്ന് മനസില്‍ തോന്നിയാല്‍ പിന്നെ അതിനുള്ള വസ്തുക്കള്‍ ശേഖരിക്കുന്നത് യാത്രക്കിടയിലാണ്. ഉണ്ടാക്കിയ വസ്തുക്കള്‍ക്ക് ഇതുവരെ വില പറഞ്ഞിട്ടില്ലെന്ന് ദിനേഷ് സാക്ഷ്യപ്പെടുത്തുന്നു. തന്റെ കരവിരുത് പ്രൊഫഷണല്‍ തൊഴിലാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്നും ദിനേഷ് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."