ആശുപത്രിയില്‍ തെരുവുനായകളുടെ വിളയാട്ടം; ഭയന്നോടിയ നഴ്സിനു വീണു പരുക്കേറ്റു
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ തെരുവുനായകളുടെ വിളയാട്ടംകണ്ട് ഭയന്നോടിയ നഴ്സിനു വീണു പരുക്കേറ്റു. ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് അഞ്ജു (22)വിനാണ് വീണു പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ആശുപത്രി വളപ്പില്‍ തെരുവുനായകള്‍ സംഘംചേര്‍ന്ന് നില്ക്കുന്നതിനടുത്തുകൂടി നടന്നുപോകുന്നതിനിടയിലാണ് നഴ്സിനു നേരെ നായകള്‍ ഓടിയടുത്തത്. ഇതുകണ്ട് ഭയന്നോടുമ്പോഴാണ് അഞ്ജുവിനു വീണ് പരുക്കേറ്റത്. ഇവരുടെ കൈയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. അഞ്ജുവിനെ ആശുപത്രി പരിസരത്തുണ്ടായിരുന്നവരും ജീവനക്കാരും ചേര്‍ന്നാണ് തെരുവുനായകളുടെ അക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
ആശുപത്രിക്കടുത്ത് റോഡരികില്‍ നിക്ഷേപിക്കുന്ന മാലിന്യം ഭക്ഷിക്കുന്നതിനായി നിരവധി തെരുവുനായകളാണ് ഇവിടേക്കെത്തുന്നത്. ജീവനക്കാര്‍ക്കും ആശുപത്രിയിലെത്തുന്നവര്‍ക്കും തെരുവുനായകളുടെ പരാക്രമം ഭീതി സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."