പൊതുനന്മക്കായി ജനങ്ങള്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാവണം: മുഖ്യമന്ത്രി
മട്ടന്നൂര്‍: നാടിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊതുനന്മ മുന്‍നിര്‍ത്തി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ജനങ്ങള്‍ തയാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മട്ടന്നൂര്‍ നഗരസഭാ ഷോപ്പിങ്മാള്‍, സമഗ്ര ഉറവിട മാലിന്യ സംസ്‌കരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴു കോടി രൂപ ചെലവിലാണ് ഷോപ്പിങ് മാള്‍ പണിതത്. കിയാലിന്റെ സി.എസ്.ആര്‍ ഫണ്ടായി ലഭിച്ച 1.93 കോടി രൂപയാണ് മാലിന്യ സംസ്‌ക്കരണ പദ്ധതിക്കായി ചെലവാക്കിയത്. ഹരിതകേരളം-പ്ലാസ്റ്റിക് വിമുക്ത പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നി
ര്‍വഹിച്ചു.
നഗരസഭയിലെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന പൗച്ച് കം ബിഗ് ഷോപ്പറിന്റെ വിതരണം, പരിസ്ഥിതി സൗഹൃദ ഹരിത വിവാഹ പദ്ധതിയിലെ വധൂവരന്‍മാര്‍ക്കുള്ള സ്വര്‍ണാഭരണ വിതരണം, വിവാഹ വേളകളില്‍ ഉപയോഗിക്കുന്നതിന് കുടുംബശ്രീ വഴി നല്‍കുന്ന 5000 സ്റ്റീല്‍ പാത്രങ്ങളുടെ വിതരണോദ്ഘാടനം എന്നിവ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനക്കമ്പനി എം.ഡി തുളസീദാസ് നിര്‍വഹിച്ചു. സിംഗപ്പൂര്‍ നാസ്സ് ഗ്ലോബല്‍ ചെയര്‍മാന്‍ ജോസഫ് ഡാനിയേല്‍ നല്‍കിയ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ബിഗ് ഷോപ്പറുകള്‍ വിതരണം ചെയ്തത്. ഹരിതവിവാഹങ്ങള്‍ക്കുള്ള സമ്മാന പദ്ധതി സ്‌പോണ്‍സര്‍ ചെയ്യുന്നത് ഫാത്തിമ ഗോള്‍ഡാണ്. ഷോപ്പിങ് കോംപ്ലക്‌സിന് സമീപം നടന്ന ചടങ്ങില്‍ ഇ.പി ജയരാജന്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍, പി ജയരാജന്‍, സിംഗപ്പൂര്‍ നാസ്സ് ഗ്ലോബല്‍ ചെയര്‍മാന്‍ ജോസഫ് ഡാനിയേല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."