ആയിരങ്ങളുടെ സംഗമത്തോടെ പഞ്ചദിന റമദാന്‍ പ്രഭാഷണത്തിന് പ്രൗഢോജ്വല സമാപനം
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പഞ്ചദിന റമദാന്‍ പ്രഭാഷണം സമാപിച്ചു. 24 മുതല്‍ 28 വരെയായി സംഘടിപ്പിച്ച പരിപാടിയില്‍ ആത്മീയ ജ്ഞാനം നുകരാനും പ്രാര്‍ഥനകളില്‍ പങ്കചേരാനും ആയിരങ്ങളാണ് കോയക്കുട്ടി ഉസ്താദ് നഗറിലേക്ക് ഒഴുകിയെത്തിയത്.
കനത്ത മഴയെ അവഗണിച്ച് ആത്മീയതയുടെ താളത്തില്‍ ജനങ്ങള്‍ ഒത്തുചേര്‍ന്നത്. അഞ്ച് ദിവസങ്ങിലായി നടന്ന പ്രഭാഷണ പരമ്പരയില്‍ സിംസാറുല്‍ ഹഖ് ഹുദവി, ഖലീല്‍ ഹുദവി കല്ലായം, ഓണമ്പള്ളി മുഹമ്മദ് ഫൈസി, കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി, ബശീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. ഇന്നലെ നടന്ന സമാപന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് ത്വാഖ അഹ്മ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തനം അഭിനന്ദാര്‍ഹമാണന്നും സംഘടനയ്ക്കു കീഴില്‍ മുസ്‌ലിം യുവാക്കള്‍ അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷനായി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ താജുദ്ധീന്‍ ദാരിമി പടന്ന സ്വാഗതം പറഞ്ഞു. ശംസുല്‍ ഉലമാ അവാര്‍ഡ് മെട്രോ മുഹമ്മദ് ഹാജിക്ക് സമസ്തവിദ്യഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ പി അബ്ദുസ്സലാം മുസ്‌ലിയാര്‍ നല്‍കി. സമസ്ത വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി നല്‍കി.
റാങ്ക് ജേതാക്കളായ എം.ഐ.സി വിദ്യാര്‍ഥികളായ, അബൂബക്കര്‍ പരയങ്ങാനം, ആബിദ് ആമത്തല, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ എന്നിവര്‍ക്ക് ചെര്‍ക്കളം അബ്ദുല്ല, എസ്.കെഹംസ ഹാജി, കുളിക്കാട് കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ ഉപഹാരം നല്‍കി. ബഷീര്‍ ഫൈസി ദേശമംഗലം നുകരാം ഈമാനിക മാധുര്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഫഖ്‌റുദ്ധീന്‍ തങ്ങള്‍ മലപ്പുറം പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹമീദ് ഹാജി ചൂരി, മൂസഹാജി ചേരൂര്‍, എസ്.പി സലാഹുദ്ധീന്‍, സിദ്ധീഖ് നദ്‌വി ചേരൂര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, കെ.യു ദാവൂദ് ഹാജി ചിത്താരി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ സഅദി കുണിയ, കുഞ്ഞഹമ്മദ് ബഹ്‌റൈന്‍, സലാം ഫൈസി പേരാല്‍, ശറഫുദ്ധീന്‍ കുണിയ, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തുരുത്തി, ശരീഫ് നിസാമി മുഗു, ഹമീദ് കുണിയ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഇബ്രാഹിം മവ്വല്‍, റഊഫ് ഉദുമ, റഊഫ് അറന്തോട്, സലാം മൗലവി, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."