പുത്തന്‍ പദ്ധതികളുമായി മഹല്ല് ഫെഡറേഷന്‍ കര്‍മ വീഥിയില്‍
കല്‍പ്പറ്റ: സമൂഹത്തില്‍ പുത്തന്‍ പ്രവണതകളും ചിന്താഗതികളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സമൂഹത്തിലും സമുദായത്തിലും നവജാഗരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്താല്‍ പുത്തന്‍ പദ്ധതികളുമായി എസ്.എം.എഫ് ജില്ലാ കമ്മിറ്റി രംഗത്തിറങ്ങാന്‍ കല്‍പ്പറ്റ സമസ്താലയത്തില്‍ ചേര്‍ന്ന സമ്പൂര്‍ണ പ്രവര്‍ത്തക സമിതി കരട് പദ്ധതികള്‍ തയാറാക്കി. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി. വിദ്യാഭ്യാസം, റിലീഫ്, സംഘടനാ ശാക്തീകരണം, ലീഗല്‍, മസ്‌ലഹത്ത് എന്നീ അഞ്ച് തലക്കെട്ടുകളിലായി ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതിക്കാണ് രൂപം നല്‍കിയത്. പിണങ്ങോട് അബൂബക്കര്‍, എസ് മുഹമ്മദ് ദാരിമി, സി.പി ഹാരിസ് ബാഖവി, പി.സി ഇബ്‌റാഹിം ഹാജി, കാഞ്ഞായി ഉസ്മാന്‍ എന്നിവര്‍ മേല്‍ സമിതികള്‍ക്കായി തയാറാക്കിയ പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കി. പ്രവര്‍ത്തന സൗകര്യങ്ങള്‍ക്കായി 25 അംഗ സെക്രട്ടറിയേറ്റിന് രൂപം നല്‍കി. ഏപ്രില്‍ 26, 27 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന ദേശീയ കോണ്‍ഫറന്‍സില്‍ ഓരോ മഹല്ലില്‍ നിന്നും അഞ്ച് വീതം പ്രതിനിധികളെ പങ്കെടുപ്പിക്കാനും ജില്ലയില്‍ ട്രയിനിങ് സെന്റര്‍ തുടങ്ങാനും തീരുമാനിച്ചു. കാസര്‍ക്കോട് നടന്ന സംഭവം മതേതര കേരളത്തിന് ഭൂഷണമല്ലെന്നും കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. വി മൂസക്കോയ മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ടി.സി അലി മുസ്‌ലിയാര്‍, കെ.എം ആലി, ഇബ്രാഹിം ഫൈസി വാളാട്, എം മുഹമ്മദ് ബഷീര്‍, കെ.സി.കെ തങ്ങള്‍, ഇബ്‌റാഹീം ഫൈസി പേരാല്‍, എന്‍.കെ റശീദ് ഹാജി, വട്ടക്കാരി മജീദ്, സി കുഞ്ഞബ്ദുല്ല, സി മൊയ്തീന്‍കുട്ടി, എ.കെ അലി മാസ്റ്റര്‍, പി ഉമര്‍ ഹാജി, കെ.സി മമ്മുട്ടി മുസ്്‌ലിയാര്‍, പോള ഇബ്‌റാഹീം ദാരിമി, എം അബ്ദുറഹ്മാന്‍, എം ബാപ്പുട്ടി ഹാജി, കെ മൊയ്തീന്‍, കണക്കയില്‍ മുഹമ്മദ് ഹാജി, മുജീബ് ഫൈസി, കെ ഇബ്‌റാഹിം ഹാജി, കെ.സി ആവഹാജി, വി കുഞ്ഞബ്ദുല്ല ഹാജി, വി.കെ.എച്ച് അസീസ്, തന്നാണി അബൂബക്കര്‍ ഹാജി. യു കുഞ്ഞിമുഹമ്മദ്, സി അലവികുട്ടി, സി.എച്ച് അമ്മദ്, മമ്മുഹാജി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ജന.സെക്രട്ടറി പി.സി ഇബ്‌റാഹീം ഹാജി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."