സൂര്യാതപം; മൂന്നു ദിവസത്തിനിടെ പാകിസ്താനില്‍ മരിച്ചത് 65 പേര്‍
ഇസ്‌ലാമാബാദ്: ദക്ഷിണ പാകിസ്താന്‍ നഗരമായ കറാച്ചിയില്‍ ശക്തമായ സൂര്യാതപം. മേഖലയില്‍ മൂന്നു ദിവസത്തിനിടെ 65 പേര്‍ മരിച്ചതായി സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ചൂട് ശക്തമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ നഗരത്തില്‍ 44 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. റമദാനായതിനാല്‍ പ്രദേശത്തെ മുസ്‌ലിം വിശ്വാസികള്‍ പകല്‍ ഭക്ഷണവും വെള്ളവുമില്ലാതെയാണ് കഴിയുന്നത്. ഇതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിക്കാനിടയാക്കുന്നു. ഇതിനു പുറമെ വൈദ്യുതി ക്ഷാമവും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. കറാച്ചിയില്‍ ദരിദ്രര്‍ താമസിക്കുന്ന മേഖലകളിലാണു കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് സന്നദ്ധ സംഘടനയായ ഈദി ഫൗണ്ടേഷന്‍ മേധാവി ഫൈസല്‍ ഈദി പറഞ്ഞു. അതേസമയം, പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. സൂര്യാതപം കാരണം ആരും മരിച്ചിട്ടില്ലെന്ന് സിന്ധ് പ്രവിശ്യയിലെ ആരോഗ്യ വകുപ്പ് സെക്രട്ടറി ഫസ്‌ലുല്ല പെച്ചുഹോ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."