HOME
DETAILS

ശാന്തി പുലരാന്‍ വെറുംവാക്ക് മതിയാവില്ല

  
backup
May 22 2018 | 20:05 PM

peace-cpm-and-rss-political-murders-spm-today-articles

സി.പി.എമ്മും ആര്‍.എസ്.എസും പരസ്പരം കൊന്നൊടുക്കുന്നതിനെ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. ഇത്തരം നരമേധങ്ങളെ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നു പറയുന്നത് 'രാഷ്ട്രീയം' എന്ന വാക്കിനെത്തന്നെ നിന്ദിക്കലാണ്. ജനാധിപത്യത്തെ മുറുകെ പിടിക്കുന്നവരും ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരും എന്നെല്ലാം അവകാശപ്പെടുന്ന പാര്‍ട്ടികള്‍ കൊലപാതകങ്ങളിലൂടെ നടത്തിവരുന്നത് ജനാധിപത്യ ലംഘനങ്ങള്‍ തന്നെയല്ലേ? ജനജീവിതത്തില്‍ അശാന്തിയുടെ കനലു കോരിയിടുന്നവര്‍ക്ക് ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുവാന്‍ എന്തവകാശമാണുള്ളത്?
ഒരു ജനാധിപത്യ പ്രസ്ഥാനം അതിന്റെ പ്രതിയോഗിയെ നേരിടേണ്ടത് ആയുധത്തിന്റേയോ കൈക്കരുത്തിന്റേയോ പിന്‍ബലത്താല്‍ ആണെന്ന് സമ്മതിക്കാന്‍ പ്രബുദ്ധ മനസുള്ള ഒരാളും തയാറാവുകയില്ല. ആശയങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുകള്‍ നടക്കേണ്ടത്. സമാധാനയോഗങ്ങള്‍ ഫലപ്രദമാകാതിരിക്കുന്നത് എന്തുകൊണ്ട് എന്നു ചിന്തിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ബാധ്യസ്ഥരാണ്. സമാധാനത്തിനായി പ്രത്യക്ഷത്തില്‍ വാദിക്കുന്ന നേതാക്കള്‍ക്ക് എത്ര പേര്‍ക്ക് സമാധാനം നിലവില്‍ വരണമെന്നതില്‍ ആത്മാര്‍ഥതയുണ്ട്. രക്തസാക്ഷികളും ബലിദാനികളും ശത്രുവര്‍ഗത്താല്‍ വേട്ടയാടപ്പെട്ടവരും ഉണ്ടായിരിക്കുന്നതില്‍ സ്വന്തം നിലനില്‍പ് കണ്ടെത്തക്കവിധത്തില്‍ കൊലക്കത്തി കൈയിലെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വിധേയമായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് അടിസ്ഥാന പ്രശ്‌നം. സ്വയം ജനാധിപത്യവല്‍ക്കരണത്തിനു തയാറാവുകയും അടിത്തട്ടില്‍ നിന്നു തന്നെ ജനാധിപത്യവല്‍ക്കരണത്തിന് തുടക്കം കുറിക്കുകയും വേണ്ടതാണ്. മാറിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായ രാഷ്ട്രീയത്തില്‍ എത്തിച്ചേരുവാനും പൊതുസമൂഹത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ അനുസരിച്ച് ജനാധിപത്യത്തെ സാര്‍ഥകമായി ഉപയോഗപ്പെടുത്തുവാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സാധിക്കേണ്ടതും സമാധാനത്തെ ശാശ്വതീകരിക്കുന്നതില്‍ അനിവാര്യ ഘടകമാണ്.
അധികാരവും സമൂഹത്തിലെ മേല്‍ക്കോയ്മയുമാണ് ഓരോ പാര്‍ട്ടിയുടെയും ലക്ഷ്യവും. മറ്റുള്ള പാര്‍ട്ടികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തങ്ങളെ ഭയപ്പെടണമെന്ന് ചിന്തിക്കുമ്പോള്‍ ജനാധിപത്യ രീതികള്‍ അവഗണിക്കപ്പെടുകയാണ്. കണ്ണൂരിനെ മാത്രമല്ല കേരളത്തെ മൊത്തത്തില്‍ സംബന്ധിച്ചു സി.പി.എമ്മിന്റെ മേല്‍ക്കോയ്മാ താല്‍പര്യത്തിന് അക്രമ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയില്‍ ഒരു പങ്കുണ്ട്. ആര്‍.എസ്.എസിന്റെ മനശ്ശാസ്ത്രവും അതുതന്നെയാണ്.
മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയൊട്ടുക്കും സ്വന്തം കാല്‍ക്കീഴില്‍ അമരണമെന്ന ഗൂഢലക്ഷ്യത്തോടെയാണ് ആര്‍.എസ്.എസ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ഭരണത്തിന്റെ ഹുങ്ക് ആര്‍.എസ്.എസിന്റെ സ്വതസിദ്ധമായ ഫാസിസ്റ്റ് പ്രവണതകളെ വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണവര്‍ കേരളത്തില്‍ കൊലപാതക പരമ്പരക്ക് തുടക്കക്കാരായി പ്രവര്‍ത്തിക്കുന്നതും.
ആര്‍.എസ്.എസിനും സി.പി.എമ്മിനും മാത്രമല്ല അക്രമ രാഷ്ട്രീയവും കൊലപാതകങ്ങളും ശൈലീവല്‍ക്കരിച്ച എല്ലാ പ്രസ്ഥാനക്കാര്‍ക്കും മുന്‍ഗണനാ വിഷയമായി പൊതുസമൂഹത്തിന്റെ സമാധാനം മാറുന്ന കാലത്തേ ചര്‍ച്ചകള്‍ക്ക് ഫലപ്രാപ്തിയുണ്ടാകൂ.
കേരളത്തിന്റെ ശാന്തിയിലും സമാധാനത്തിലും ആത്മാര്‍ഥമായ ആഗ്രഹം ഉണ്ടെങ്കില്‍ പുനപ്പരിശോധനകള്‍ക്കു അവര്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. സംഘര്‍ഷത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഓരോ പാര്‍ട്ടികളും അണികളില്‍ സമാധാന ചിന്ത വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണങ്ങളും നടത്തണം. ഇതോടൊപ്പം തന്നെ ഇതരപാര്‍ട്ടികളേയും സാമൂഹ്യ സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സമാധാനദൗത്യ നീക്കങ്ങളുമായി ആത്മാര്‍ഥമായി സഹകരിക്കുകയും അവയില്‍ ക്രിയാത്മക പങ്കാളിത്തം വഹിക്കുകയും വേണം. അണികളെ കൂടുതല്‍ ജനാധിപത്യബോധം ഉള്ളവരാക്കി മാറ്റുകയും സ്വന്തം പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും ഉള്ളിലും അണികള്‍ക്കിടയിലും മാത്രമായി പാലിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടുന്ന ഒരു മൂല്യമോ ആശയമോ അല്ല ജനാധിപത്യമെന്നും ഇതരപാര്‍ട്ടികളും അവയിലെ അണികളിലുംപെട്ടവരുമായുള്ള വിനിമയങ്ങളും ജനാധിപത്യം പരിപാലിക്കപ്പെടേണ്ടതുണ്ടെന്നും അവരെ ജാഗ്രതപ്പെടുത്തുകയും വേണം.
സംഘടനാപരവും പാര്‍ട്ടിയുടെ ആഭ്യന്തര ചട്ടക്കൂടുമായി ബന്ധപ്പെട്ടതും ആയ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ മനുഷ്യത്വത്തിന്റെ നയനിലപാടുകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അണികളുടെ ഭാഗത്തുനിന്ന് ഉറപ്പുവാങ്ങുവാന്‍ നേതൃത്വം ശ്രദ്ധചെലുത്തണം. അടിത്തട്ടുകളില്‍ നിന്നു വളര്‍ന്നുവരുന്ന പ്രശ്‌നങ്ങളാണ് കൊലപാതകങ്ങളില്‍ അവസാനിക്കാറുള്ളത്. അതിനാല്‍ ഏതെങ്കിലും ഇതര പാര്‍ട്ടി പ്രവര്‍ത്തകരുമായി സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുന്ന ആദ്യ ഘട്ടങ്ങളില്‍ തന്നെ നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.
വ്യക്തികളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും രൂപപ്പെട്ടുവരുന്ന പ്രശ്‌നങ്ങളെ പാര്‍ട്ടികളുടെ അടിസ്ഥാനത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുന്നതിലേക്ക് നയിക്കുന്നതിനുള്ള കാരണങ്ങളായി വളരാന്‍ അനുവദിക്കാതെ മുളയിലേ നുള്ളിക്കളയുവാന്‍ സ്ഥിരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. നേരത്തെ നടന്ന കൊലപാതകങ്ങളുടെ പേരില്‍ ശത്രുതയും പകയും നിലനില്‍ക്കുന്ന പ്രദേശങ്ങളിലും പാര്‍ട്ടി ഘടകങ്ങളിലുമെല്ലാം സമാധാനം ശാശ്വതീകരിക്കാനുള്ള ശ്രമങ്ങള്‍ വിപുലപ്പെടുത്തണം.
ഓരോ കൊലകളും കേരളീയ പൊതുസമൂഹത്തിന്റെ ജീവിതത്തില്‍ നിന്നും സമാധാനത്തിന്റെ അംശങ്ങളെ നിരന്തരം ചോര്‍ത്തിയെടുത്തു കൊണ്ടിരിക്കുകയാണ്. ഉപരിതലത്തില്‍ എത്രയൊക്കെ മേന്മകള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കേരളീയ സമൂഹം ഇന്ന് ഒരക്ഷിത സമൂഹമായി മാറിയിരിക്കയാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഊഴമിട്ടു നടത്തുന്ന ഹിംസകളും അക്രമങ്ങളും കേരളീയ പൊതുമനസിനെ കാലുഷ്യമാക്കുന്നതില്‍ മറ്റെന്തിനേക്കാളും പങ്കുവഹിക്കുന്നുണ്ട്. പൊതുസമൂഹത്തിനോടുള്ള അവഗണനയും നിരുത്തരവാദിത്വവുമല്ലേ സത്യത്തില്‍ ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും എന്ന ചോദ്യം ഇന്ന് കേരളീയ മനസ്സാക്ഷി ഉറക്കെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
(അവസാനിച്ചു)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  30 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  43 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago