ലൈംഗികാതിക്രമ വിഡിയോ: സോഷ്യല്‍മീഡിയാ മേധാവികളെ ഇന്ത്യയിലേക്ക് വിളിപ്പിച്ചു
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ ഓണ്‍ലൈന്‍ ലോകത്തെ ഭീമന്‍മാരെ സുപ്രിംകോടതി ഇന്ത്യയിലേക്കു വിളിപ്പിച്ചു.
ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, യാഹൂ തുടങ്ങിയ വിദേശ കമ്പനികളോടാണ് അടുത്തമാസം ഇന്ത്യയിലെത്തി യോഗം ചേരാന്‍ ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, യു.യു ലളിത് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടത്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം യോഗം ചേര്‍ന്ന് ലൈംഗികാതിക്രമങ്ങളുടെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ ആവിഷ്‌ക്കരിക്കാനാണ് കോടതിയുടെ നിര്‍ദേശം. ഈ കമ്പനികളുടെ മേധാവികളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ച സുപ്രിംകോടതി, മന്ത്രാലയത്തിന്റെ അഡീഷനല്‍ സെക്രട്ടറി അജയ് കുമാറിനെ സമിതിയുടെ ചെയര്‍മാനായും നിശ്ചയിച്ചു. സാമൂഹിക പ്രവര്‍ത്തക സുനിതാ കൃഷ്ണന്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അടുത്തമാസം അഞ്ചു മുതല്‍ 20 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ യോഗം ചേരുകയും അതിന്റെ വിവരങ്ങള്‍ 21ന് മുമ്പായി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് 2015ലാണ് സുനിത സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."