ഡ്രൈനേജില്‍ മലിനജലം കെട്ടിക്കിടക്കുന്നത് ആരോഗ്യഭീഷണി ഉയര്‍ത്തുന്നു
ഫറോക്ക്: നാടാകെ പനിഭീതി പടരുമ്പോഴും ഡ്രൈനേജില്‍ മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ നടപടിയില്ല. കോര്പറേഷന് 46ാം ഡിവിഷനിലെ ചെറുവണ്ണൂര്‍ ടി.പി റോഡിലെ ഡ്രൈനേജിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ജനവാസ കേന്ദ്രത്തിലൂടെ പോകുന്ന ഡ്രൈനേജില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുക് മുട്ടയിട്ട് പെരുകയിരിക്കുകയാണ്.
ഒരാഴ്ച മുന്‍പാണ് മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കോര്പറേഷന് ജീവനക്കാര്‍ ഡ്രൈനേജ് ശുചീകരിച്ചത്. എന്നാല്‍ ഡ്രൈനേജില്‍ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും പൂര്‍ണമായി നീക്കം ചെയ്യാത്തതാണ് വേനല്‍ മഴയില്‍ ഒലിച്ചിറങ്ങിയ വെള്ളം ഡ്രൈനേജില്‍ തന്നെ കെട്ടികിടക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ലാബിട്ട് മൂടാത്ത ഡ്രൈനേജിലെ വെള്ളത്തില്‍ കൂത്താടി നിറഞ്ഞു നില്‍ക്കുന്നത് പ്രദേശത്ത് കടുത്ത ആരോഗ്യ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
മഴക്കാലം തുടങ്ങുന്നതിനു മുന്‍പേ തന്നെ അടിയന്തരമായി ഡ്രൈനേജിലെ വെള്ളം ഒലിച്ചുപോകുന്നതിനുളള തടസങ്ങള്‍ നീക്കണമെന്നും കൊതുകിനെ നശിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."