HOME
DETAILS

നിപാ വൈറസ്: മുന്‍കരുതലുകള്‍ സ്വീകരിക്കാനും ബോധവല്‍ക്കരണം നടത്താനും തീരുമാനം

  
backup
May 23 2018 | 05:05 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b5%81%e0%b4%95

 

കാക്കനാട്: നിപാ വൈറസിനെതിരേ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ബോധവല്‍ക്കരണം നടത്താനും കൗണ്‍സില്‍ തീരുമാനം. കാക്കനാട്, തൃക്കാക്കര, കെന്നടിമുക്ക് എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നഗരസഭ പരിധിയിലെ സ്വകാര്യ ആശുപത്രികളുടെയും ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം ചേരുവാനും കൗണ്‍സില്‍ തീരുമാനിച്ചു. നിപാ വൈറസിനെ തുരത്താവുന്നതേയുള്ളു.
അനാവശ്യമായ ആശങ്കകള്‍ ഒഴിവാക്കാനും ഭീതി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കണം. പനി വന്നാല്‍ ഉടന്‍ നിപ്പ വൈറസ് ആണെന്ന തെറ്റിദ്ധാരണ ആദ്യം ഒഴിവാക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്രം എച്ച്.ഐ നവാസ്, ജൂനിയര്‍ എച്ച്.ഐ രാജേഷ് എന്നിവര്‍ പറഞ്ഞു.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ തൃക്കാക്കര നഗരസഭ പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെ ആദരിക്കുവാനും എം.എ.എച്ച്.എസ് കാക്കനാടിലെ സ്റ്റുഡന്റ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നഗരസഭ തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കാനും യോഗം തീരുമാനിച്ചു.
മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭയുടെ എല്ലാ ഡിവിഷനിലും കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഓരോ ഡിവിഷനിലേക്കും തുക അനുവദിക്കാനും ബി.എം.ബി.സി ടാറിങ് ചെയ്ത മരോട്ടിച്ചുവടിനും കെന്നഡിമുക്കിനുമിടയില്‍ നിലവിലെ കാന ഉയര്‍ത്തിപ്പണിയുന്നതിനും മറ്റു വശങ്ങളില്‍ ഐറിഷ്‌കാന പണിയുന്നതിനുമായി അനുമതി നല്‍കാനും യോഗം തീരുമാനിച്ചു.
അതേ സമയം ആരോഗ്യ വിഭാഗം വളര്‍ത്തു നായ്ക്കള്‍ക്കുള്ള ലൈസന്‍സ് ടോക്കണുകള്‍ സപ്ലൈ ചെയ്തതുമായി ബന്ധപ്പെട്ടും, വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നഗരസഭ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തതുമായ തുക അനുവദിക്കുന്നതു സംബന്ധിച്ചും ചെറിയ വാക്ക് തര്‍ക്കമുണ്ടായതൊഴിച്ചാല്‍ കൗണ്‍സില്‍ യോഗം ശാന്തമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago