അടിമാലി ഗ്രാമ പഞ്ചായത്തിന് 54 കോടിയുടെ ബജറ്റ്
അടിമാലി: കൃഷിക്കും പിസ്ഥിതിക്കും ശുചിത്വത്തിനും കുടിവെള്ള പദ്ധതിക്കും ഭവന പദ്ധതിക്കും മുന്‍തൂക്കം നല്കി അടിമാലി ഗ്രാമ പഞ്ചായത്ത് 54 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു.
കൃഷി അനുബന്ധ മേഖലയില്‍ ഒരുകോടി, പ്രകൃതി സംരക്ഷണത്തിനും മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിന് 17 ലക്ഷം, ചെറുകിട സൂക്ഷമ സംരഭങ്ങള്‍ക്ക് 10 ലക്ഷം, ബയോഗ്യാസ് പ്ലാന്റ് നിര്‍മാണം15 ലക്ഷം, വിദ്യാഭ്യാസത്തിന് 21 ലക്ഷം, യുവജന ക്ഷേമത്തിന് 25 ലക്ഷം, ആരോഗ്യ മേഖലക്ക് 25 ലക്ഷം, ജലനിധി പദ്ധതി പൂര്‍ത്തീകരണത്തിന് 13 കോടി, ഭവന നിര്‍മ്മാണത്തിനും ഭവന സമുച്ചയത്തിനും 2.78 ലക്ഷം, വായ്പ തിരിച്ചടവിന് 98 ലക്ഷം,
സബൂര്‍ണ്ണ വൈദ്യുതികരണം 50 ലക്ഷം, തെരുവ് വിളക്കുകളുടെ പരിപാലനം 30 ലക്ഷം, റോഡ് നിര്‍മാണത്തിനും മെയ്ന്റനസിനും 5 കോടി, നബാര്‍ഡ് ഫണ്ടില്‍പ്പെടുത്തി ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 82 ലക്ഷവും ചില്ലിത്തോട് ഹോമിയോ ആശുപത്രിക്ക് 30 ലക്ഷവും, കൂമ്പന്‍പാറ പൊതുസ്മശാനത്തിന് 45 ലക്ഷവും, മാത്യകാ അങ്കന്‍വാടിക്ക് 25 ലക്ഷം രൂപയും വകയിരുത്തി.
തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി 3 കോടിയുടെ റോഡ് നിര്‍മ്മാണവും മഴകുഴി നിര്‍മ്മാണത്തിനും നടപടി സ്വീകരിക്കും. 27 ലക്ഷം മുടക്കില്‍ പ്ലാസ്റ്റിക് ഷെഡിങ് യൂനിറ്റ് ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കും. വൈസ് പ്രസിഡന്റ് ബിനു ചോപ്രയാണ് ബജറ്റ് അവതിപ്പിച്ചത്.
പ്രസിഡന്റ് സ്മിത മുനിസ്വാമി, സെക്രട്ടറി കെ.എന്‍.സഹജന്, വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.എസ്.സിയാദ്, ദീപ രാജീവ്, മേരി യാക്കോബ്്, അംഗങ്ങളായ ശ്രീനിവാസന്, മക്കാര്‍ ബാവ, തമ്പി ജോര്‍ജ്ജ്, ഇ.പി.ജോര്‍ജ്ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."