തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം; ജോയ്സ് ജോര്‍ജ് എം.പി
തൊടുപുഴ: തോട്ടം മേഖലയെ സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്ക്കരിക്കണമെന്നും വേതനം വര്‍ധനവ് ഉടന്‍ നടപ്പിലാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ശൂന്യവേളയിലാണ് എം.പി ഈ വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നത്. തൊഴിലാളി ലയങ്ങളില്‍ ആവശ്യത്തിന് സാനിട്ടേഷന്‍ സൗകര്യങ്ങളില്ല. ശുദ്ധമായ കുടിവെള്ളം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയെല്ലാം പ്രത്യേക സാമ്പത്തിക പാക്കേജില്‍ ഉള്‍പ്പെടുത്തണം.
തേയിലയ്ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാന്‍ ഇറക്കുമതി നിയന്ത്രിക്കണമെന്നും എംപി ചൂണ്ടിക്കാട്ടി. പീരുമേട്ടില്‍ 15 വര്‍ഷമായി പൂട്ടി കിടക്കുന്ന രണ്ട് തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജോയ്സ് ജോര്‍ജ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."