പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന് മൂന്നാറില്‍ തുടക്കമായി
മൂന്നാര്‍: കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(എ ഐ റ്റി യു സി) സംസ്ഥാന സമ്മേളനത്തിന് മൂന്നാറില്‍ തുടക്കമായി.
മൂന്നാര്‍ കെഡിഎച്ച് ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന 23 ഘടക യൂനിയനുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 234 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. തോട്ടം മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
ഇന്നലെ ഉച്ചക്ക് 2ന് കെ ഡി എച്ച് ക്ലബ്ബ് ഹാളില്‍ പ്രതിനിധി സമ്മേളനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വിലങ്ങുപാറ സുകുമാരന്‍ പതാക ഉയര്‍ത്തി.
പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സി എ കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു.
എ ഐ റ്റി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍, സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി പ്രസാദ്, ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് രാവിലെ 9മുതല്‍ ചര്‍ച്ച തുടരും. വൈകീട്ട് 4ന് തോട്ടം തോട്ടമായി നിലനിര്‍ത്തി തൊഴിലാളികളെയും വ്യവസായത്തേയും സംരക്ഷിക്കുക എന്ന വിഷയത്തില്‍ സെമിനാര്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് സി എ കുര്യന്‍ വിഷയാവതരണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ മൂര്‍ത്തി അദ്ധ്യക്ഷത വഹിക്കും.
അഖിലേന്ത്യാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി യു) പ്രസിഡന്റ് അഡ്വ.പി ലാലാജി ബാബു, ഐ എന്‍ ടി യു സി അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മറ്റിയംഗം എം കെ മണി,കേരളാ പ്രദേശ് പ്ലാന്റേഷന്‍ മസ്ദൂര്‍ ഫെഡറേഷന്‍ (ബി.എം.എസ്) ജനറല്‍ സെക്രട്ടറി എം.പി ശശിധരന്‍,എ.പി കെ സെക്രട്ടറി ബി.കെ അജിത്ത്,കെ.ഡി.എച്ച് പി കമ്പനി എച്ച്.ആര്‍ മാനേജര്‍ പ്രിന്‍സ് തോമസ് ജോര്‍ജ്,പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി വാഴൂര്‍ സോമന്‍,ഇ.എസ് ബിജിമോള്‍ എം.എല്‍.എ,എഫ്.സി.കെ ചെയര്‍മാന്‍ കെ.കെ അഷറഫ് തുടങ്ങിയവര്‍ സെമിനാറില്‍ സംസാരിക്കും. പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ട്രഷറര്‍ ഇളമണ്ണൂര്‍ രവി നന്ദി രേഖപ്പെടുത്തും.
നാളെ രാവിലെ 9ന് പ്രതിനിധി സമ്മേളനത്തില്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ സംസാരിക്കും. വൈകീട്ട് 3ന് നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനം നടക്കും.
സമാപനം സമ്മേളനം എ.ഐ.റ്റി യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.എ കുര്യന്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."