കുടിവെള്ള വിതരണം: നിര്‍ദിഷ്ട ടാങ്ക് വലുപ്പം പാലിക്കണമെന്ന്
കൊച്ചി: നിര്‍ദിഷ്ട അളവില്‍ അല്ലാത്ത ടാങ്കുകള്‍ ഘടിപ്പിച്ച കുടിവെള്ള വിതരണ ലോറികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ മുന്നറിയിപ്പു നല്കി. അസാധാരണ വലുപ്പത്തിലുള്ള ടാങ്കുകള്‍ ഘടിപ്പിച്ച ലോറികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആര്‍ടിഒ കെ.എം ഷാജി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
കുടിവെള്ള വിതരണ ഏജന്‍സികള്‍ ഭീമാകാരമായ ടാങ്കുകള്‍ ഘടിപ്പിച്ച് ഓടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. ഇത്തരം ടാങ്കുകള്‍ മാറ്റി നിശ്ചിത അളവിലുള്ളവ സ്ഥാപിക്കുന്നതിന് 30 ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. വലുപ്പം കൂടിയ ടാങ്കുകള്‍ ഘടിപ്പിച്ചിട്ടുള്ള ലോറികള്‍ ഓടുന്നതു പൊതുജന സുരക്ഷയ്ക്കും റോഡുകളുടെ നിലവാരത്തിനും ഭീഷണിയാണ്. മാത്രമല്ല മറ്റ് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും ഇതു തടസമാകുന്നു. ഈ ടാങ്കുകളില്‍ കൂടുതല്‍ വെള്ളം കൊള്ളുന്നതിനാല്‍ വാഹനം നിയന്ത്രിക്കുന്നതിനു ്രൈഡവര്‍മാരും ഏറെ ബുദ്ധിമുട്ടുന്നതായി ആര്‍ടിഒ പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."