HOME
DETAILS

ബ്രെക്‌സിറ്റ്: ബ്രിട്ടനില്‍ വംശീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

  
backup
June 29 2016 | 05:06 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%bf

ലണ്ടന്‍: യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന ഹിതപരിശോധനയോടു ബ്രിട്ടനില്‍ അനുകൂല തീരുമാനം വന്നതോടെ രാജ്യത്തു വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് അതിക്രമത്തിനിരയാകുന്നത്.

അസഹിഷ്ണുതയ്‌ക്കെതിരേ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ ഓഫിസ് പ്രസ്താവനയിറക്കുകയും ചെയ്തു. കുടിയേറ്റക്കാര്‍ സ്വന്തം രാജ്യത്തേക്കു തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ടാണ് പലയിടത്തും അക്രമങ്ങള്‍. ഇത്തരം ആക്രമണങ്ങള്‍ സര്‍ക്കാര്‍ ചെറുക്കുമെന്നു കാമറണിന്റെ വക്താവ് പറഞ്ഞു.
പോളണ്ടുകാര്‍ക്കെതിരേയും കിഴക്കന്‍ യൂറോപ്പുകാര്‍ക്കെതിരേയും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.
ലണ്ടനിലെ പോളിഷ് എംബസി സംഭവത്തില്‍ നടുക്കവും ആശങ്കയും രേഖപ്പെടുത്തി. പോളണ്ട് പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കുടിയേറ്റക്കാരായ യൂറോപ്യന്മാരെയാണ് വംശീയവാദികള്‍ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. ഇന്ത്യക്കാര്‍ക്കു നേരെയും ആക്രമണമുണ്ടായി. എന്നാല്‍, വംശീയ ആക്രമണവുമായി ബന്ധപ്പെട്ടു രണ്ടു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബ്രെക്‌സിറ്റിനു ശേഷം ചേര്‍ന്ന പാര്‍ലമെന്റിലും വംശീയ അക്രമം വിഷയമായിരുന്നു. രാജ്യത്തിനു നാണക്കേടുണ്ടാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് യു.കെ വംശീയ രാജ്യമാണെന്നു തോന്നുന്നതെന്ന് ഇന്ത്യക്കാരനായ വിദ്യാര്‍ഥി പറഞ്ഞു. തന്റെ മാതാവിനെ പാകിസ്താന്‍കാരി എന്നു വിളിച്ചതായി ഒരു യുവതിയും പരാതിപ്പെട്ടു.
വംശീയ ആക്രമണങ്ങളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ലണ്ടന്‍ മേയര്‍ സ്വാദിഖ് ഖാന്‍ പൊലിസിനു നിര്‍ദേശം നല്‍കി. ലണ്ടനിലെ സാംസ്‌കാരിക വൈവിധ്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആന്റി റാസിസം ഗ്രൂപ്പ് ഫോര്‍ റൈറ്റ് വാച്ചസിന്റെ കണക്കനുസരിച്ച് 90 വംശീയ വിരുദ്ധ സംഭവങ്ങള്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഉണ്ടായിട്ടുണ്ട്. രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫേസ്ബുക്കിലും മറ്റും വംശീയ അധിക്ഷേപ കമന്റുകളും പോസ്്റ്റുകളും വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  35 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago