മത്സ്യത്തൊഴിലാളികള്‍ക്ക് 15000 ലൈഫ് ജാക്കറ്റുകള്‍
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് 15000 ലൈഫ് ജാക്കറ്റുകളുമായി സര്‍ക്കാര്‍. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ ജീവന് സംരക്ഷിക്കുന്നതിന് 15000 ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
സൗജന്യമായാണ് വിതരണം നടത്തുന്നത്. ആദ്യഘട്ടമായി 100 പേര്‍ക്കാണ് വിതരണം ചെയ്യുന്നത്. ഓഖി പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഭാവിയില്‍ ഉണ്ടായാല്‍ മത്സ്യത്തൊഴിലാളികളുടെ ജീവന് രക്ഷിക്കുന്നതിനും സുരക്ഷിതത്വം കണക്കിലെടുത്തുമാണ് ആധുനിക ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.
നേരത്തെ മത്സ്യത്തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന ജാക്കറ്റുകള്‍ മത്സ്യബന്ധന പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നതിനാല്‍ ഭൂരിപക്ഷം പേരും കൊണ്ടുപോയിരുന്നില്ല.
ഇപ്പോള്‍ വിതരണം ചെയ്യുന്നവ കടലില്‍ വീഴുകയോ അപകടങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ ഉപ്പ് വെള്ളത്തിന്റെ സ്പര്ശനമേല്ക്കുമ്പോള് തന്നെ വായു നിറഞ്ഞ് വെള്ളത്തില്‍ പൊങ്ങി കിടക്കാന്‍ സഹായിക്കുന്നതാണ്.
ഇന്ത്യന്‍ രജിസ്ട്രി ഓഫ് ഷിപ്പിംഗ് ബാധകമാക്കിയിട്ടുള്ള നിബന്ധനകള്‍ക്ക് അനുസൃതമായാണ് പുതിയ ജാക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."