ലോകായുക്തയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവുകള്‍
കേരള ലോകായുക്തയില്‍ കോര്‍ട്ട് ഓഫീസര്‍ (35700 75600), അസിസ്റ്റന്റ് (26,500 56700), ഡേറ്റാ എന്‍ട്രി (22,200 48,000), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്/സ്റ്റെനോ (20,000 45,800), ഡ്യൂപ്ലിക്കേറ്റര്‍ ഓപ്പറേറ്റര്‍ (17,50039,500), ഡൈവ്രര്‍ (18,000 41,500) എന്നീ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സര്‍വിസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.
കോര്‍ട്ട് ഓഫീസര്‍ തസ്തികയ്ക്ക് അപേക്ഷിക്കുന്നവര്‍ നിയമ ബിരുദധാരികളായിരിക്കണം. നിശ്ചിത ശമ്പള നിരക്കിലുളളവരുടെ അഭാവത്തില്‍ അതിന് താഴെ ശമ്പള നിരക്കിലുളളവരെയും പരിഗണിക്കും. നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് ഫോറം 144 കെ.എസ്.ആര്‍. പാര്‍ട്ട് 1 സഹിതം മേലധികാരി മുഖേന അപേക്ഷകള്‍ മെയ് 15നു മുമ്പ് രജിസ്ട്രാര്‍, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."