അതിര്‍ത്തി തര്‍ക്കം; അയല്‍വാസിയുടെ അടിയേറ്റ് വീട്ടമ്മക്ക് പരുക്ക്
ചവറ: അതിര്‍ത്തി തര്‍ക്കത്തെ ചൊല്ലി വീട്ടിനുള്ളില്‍ കയറിയ അയല്‍വാസി വീട്ടമ്മയുടെ തലക്കടിച്ചു ഗുരുതര പരുക്കേല്‍പ്പിച്ചു. പന്മന നടുവത്ത്ച്ചേരി ചെറുവിള പടീറ്റതില്‍ പ്രവാസിയായ ഷിഹാബുദീന്റെ ഭാര്യ റഹ്മത്തി (40)നാണ് തലയ്ക്കും മുഖത്തും പരുക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ സലീം ആണ് കമ്പിപ്പാര ഉപയോഗിച്ച് റഹ്മത്തിന്റെ വീട്ടിലെത്തി ഇവരുടെ തല അടിച്ച് പൊട്ടിച്ചത്. നിലവിളിക്കേട്ട് ഓടി കൂടിയ നാട്ടുക്കാര് അക്രമണക്കാരനായ സലീമിനെ പിടികൂടി ചവറ പൊലിസില്‍ ഏല്‍പ്പിച്ചു. രക്തത്തില്‍ കുളിച്ചു കിടന്ന വീട്ടമ്മയെ നാട്ടുക്കാര് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ജീവന് രക്ഷിച്ചു.
റഹ്മത്തിന്റെ സമീപത്തുണ്ടായിരുന്ന മകളുടെ ഒന്നര വയസുകാരനെയും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും നാട്ടുക്കാര് പറയുന്നു.
എന്നാല്‍ കുറച്ചു കാലങ്ങളായി രണ്ടു വീട്ടുകാരും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടെന്നും നിരന്തരമായി ഇവര്‍ തമ്മില്‍ പ്രശനമുണ്ടാവാറുണ്ടെന്നും ചവറ പൊലിസ് പറഞ്ഞു. സംഭവത്തില്‍ സലീമിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."