പാതിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ജീവനക്കാരെ ബലിയാടാക്കാന്‍ നീക്കമെന്ന് പരാതി
മണ്ണഞ്ചേരി: സി.പി.എം നിയന്ത്രണത്തിലുള്ള പാതിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ ക്രമക്കേടിനെ തുടര്‍ന്ന് ജീവനക്കാരെ ബലിയാടാക്കാന്‍ നീക്കം. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സഹകരണ രജിസ്റ്റാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നതായാണ് കണ്ടെത്തിയത്.
സഹകരണബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറിലാണ് ക്രമക്കേട് നടത്തിയത്. സംഭവം പുറത്തായതോടെ സി.പി.എം പാതിരപ്പള്ളി ലോക്കല്‍ കമ്മറ്റി ഡയറക്ടര്‍ ബോര്‍ഡ് മെമ്പറന്‍മാരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് പ്രശ്‌നം ജീവനക്കാരുടെ തലയില്‍കെട്ടി നേതാക്കള്‍ തലയൂരാന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം ലോക്കല്‍ കമ്മറ്റിയോഗം ബാങ്ക് പ്രസിഡന്റ്, ഡയറക്ട് ബോര്‍ഡ് മെമ്പറന്‍മാരുമായ മൂന്ന് ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇതിനിടെ ബാങ്കില്‍ കണ്ടെത്തിയ സാമ്പത്തികക്രമക്കേട് ജീവനക്കാരുടെ വീഴ്ചയാണെന്ന് വരുത്തി ഇവരെ കൊണ്ട് പണം ഒടുക്കിക്കുവാനും ശ്രമം നടക്കുന്നുണ്ട്. സെക്രട്ടറി ഈ നീക്കത്തെ എതിര്‍ത്തതായും അറിയുന്നു.
സഹകരണബാങ്കില്‍ നടന്ന ക്രമക്കേട് സി.പി.എം നേതൃത്വം ഗൗരവമായാണ് എടുത്തിട്ടുള്ളത്. ഏരിയ കമ്മറ്റിയോഗത്തില്‍ പങ്കെടുത്ത ചിലര്‍ ബാങ്കിലെ സി.പി.എം നേതാക്കളെ സംരക്ഷിക്കണം എന്ന അഭിപ്രായം ഉയര്‍ത്തിയിരുന്നു. വിഷയം സി.പി.എം ജില്ലാ കമ്മറ്റിയുടെ മുന്‍പിലും സജീവമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."