HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ബസില്‍ വീട്ടമ്മയുടെ മാല കവര്‍ന്നു; യുവതി പിടിയില്‍
backup
May 24 2018 | 02:05 AM
അമ്പലപ്പുഴ: മെഡിക്കല്‍ കോളേജാശുപത്രിയില്‍നിന്ന് ചികിത്സ കഴിഞ്ഞു മടങ്ങിയ വീട്ടമ്മയുടെ മാല കെ.എസ്.ആര്‍.ടി.സി.ബസില്‍ വെച്ചു കവര്‍ന്ന യുവതി പിടിയില്‍.
തമിഴ്‌നാട് പളനി മാരിയപ്പന്‍ കോവില്‍ ലക്ഷ്മി(26)യെയാണ് അമ്പലപ്പു,എ സ് ,ഐ.പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്.
ഇന്നലെ വൈകിട്ട് മൂന്നോടെ ആശുപത്രി ജംഗ്ഷനില്‍ നിന്ന് തിരുവല്ലയിലേക്കുള്ള ബസില്‍ കയറിയ കുന്നുമ്മ മഠത്തില്‍പ്പറമ്പ് കൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിര (60)യുടെ ഒന്നേകാല്‍പ്പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്.
തകഴി ജങ്ഷനിലെത്തിയപ്പോള്‍ മാല കാണാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് തൊട്ടടുത്ത സീറ്റിലിരുന്ന ലക്ഷ്മിയുടെ പക്കല്‍ നിന്ന് മാല കണ്ടെടുത്തത്. പ്രതിയെ പിന്നീട് അമ്പലപ്പുഴ പൊലിസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."