സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം 25ന്
കുന്നംകുളം: സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വെളിച്ചമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമ്പൂര്‍ണ വൈദ്യുതി പദ്ധതിയുടെ ഭാഗമായി കുന്നംംകുളം നിയോജകമണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം മാര്‍ച്ച് 25 ന് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 10 മണിക്ക് കുന്നംകുളം ബോയ്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വ്യവസായവകുപ്പ് മന്ത്രി എ.സി മൊയ്തീന് പ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷാകും. പി.കെ ബിജു എം.പി മുഖ്യ പ്രഭാഷണം നടത്തും. 88 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ 13 കിലോമീറ്റര്‍ ദൂരം എല്‍.ടി ലൈനുകളും, അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് 805 വീടുകളില്‍ വൈദ്യുതി എത്തിച്ചു. എ.സി മൊയ്തീന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും, പി.കെ ബിജു എം.പിയുടെ പ്രാദേശിക മേഖല വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും, ബാക്കി തുക 48 ലക്ഷം രൂപ കെ.എസ്.ഇ.ബിയുടെ തനത് ഫണ്ടില്‍ നിന്നുമാണ് ചിലവഴിച്ചത്.
പരിപാടിയില്‍ കെ.എസ്.ഇ.ബി ഇന്ഡിപന്റ് ഡയറക്ടര്‍ ഡോ. ശിവദാസന്‍, നഗരസഭ ചെയര്‍പഴ്സന്‍ സീതാ രവീന്ദ്രന് പത്മിനിടീച്ചര്‍, സി ആര് തോമസ്സ്, ബോര്‍ഡ് ഉദ്യോഗസ്തര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."