സ്‌കൂള്‍ വിപണി സജീവം; മാന്ദ്യമെന്ന് കച്ചവടക്കാര്‍
കൊപ്പം: പരസ്യങ്ങളിലും കാര്‍ട്ടൂണുകളിലും കാണുന്ന കഥാപാത്രങ്ങളും ചിത്രങ്ങളും ഉല്ലേഖനം ചെയ്യപ്പെട്ട ബാഗുകളും കുടകളും നോട്ടുപുസ്തകങ്ങളുമായി സ്‌കൂള്‍ വിപണി സജീവമായി. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ഏറെക്കുറെ വിപണി സജീവമാണ്.
പുതിയ ബാഗും കുടയും നോട്ടുപുസ്തകങ്ങളും പേനയും പെന്‍സിലും നെയിംസ്‌ളിപ്പുകളും വാട്ടര്‍ബോട്ടിലുകളുമെല്ലാമായി വര്‍ണ്ണാഭമായ കാഴ്ചകളൊരുക്കിയിരിക്കുകയാണ് ഓരോ കടകള്‍ക്ക് മുന്‍വശവും.
കണ്ടുംകേട്ടുംസുഹൃത്തുക്കളില്‍ നിന്നറിഞ്ഞുമുള്ള ബ്രാന്റുകള്‍ ചോദിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കടയിലേക്ക്കയറിവരുന്നത്. കുട്ടികളെ ആകര്‍ഷിക്കാന്‍ വൈവിധ്യമാര്‍ന്ന പഠനോപകരണങ്ങളാണ് വിവിധ നിര്‍മ്മാതാക്കള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇവ ആകര്‍ഷകമായ രീതിയില്‍ പ്രദര്‍ശിപ്പിച്ച് രക്ഷിതാക്കളുടെയും കുട്ടികളുടെയും മനം കവര്‍ന്ന് തങ്ങളുടെ കടയിലെത്തിക്കാനാണ് ഉടമകള്‍ ശ്രമിക്കുന്നത്. നല്ല വിലയുണ്ടെങ്കിലും കുട്ടികളുടെ പിടിവാശിക്കുമുമ്പില്‍ രക്ഷിതാക്കള്‍ പരാജയപ്പെടുന്നതൊയി ഷോപ്പുടമകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കച്ചവടം കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. മൊത്തം വിപണിയെ ബാധിച്ച മാന്ദ്യവും പൊതുവെ ഇത്തരം സാധനങ്ങള്‍ക്കുണ്ടായ വിലവര്‍ദ്ധനവും ഗള്‍ഫ് പ്രശ്‌നവും സ്‌കൂള്‍ വിപണിയെയും ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."