HOME
DETAILS
MAL
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ലോക ക്ഷയരോഗ ദിനാചരണം
backup
March 24 2017 | 21:03 PM
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ ലോക ക്ഷയരോഗ ദിനാചരണം ആചരിച്ചു. ഒരുമിക്കാം ക്ഷയരോഗം നമുക്ക് തുടച്ചുനീക്കാം എന്ന സന്ദേശവുമായി നടത്തിയ ചടങ്ങ് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.
ആര്.എം.ഒ ഡോ. മുരളീധരന് അധ്യക്ഷനായി. ഡോ. കവിത വിഷയാവതരണം നടത്തി. ഡോ. ഷാജു മാത്യൂസ്, ഡോ. സാജിത്, ഡോ. മുഹമ്മദലി, ഡോ. ഹംസ പാലക്കല്‍, കെ.ആര് രവി, നഴ്സിങ് സൂപ്രണ്ട് വല്‍സല, സുശീല, ഡയറ്റീഷ്യന് നിമ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുളസീദാസ്, സുരേഷ്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."