റാഗിങ്ങിനെതിരേ പരാതി കൊടുത്ത വിദ്യാര്‍ഥിക്ക് മര്‍ദനം
കല്‍പ്പറ്റ: എന്‍.എം.എസ്.എം ഗവ. കോളജില്‍ റാഗിങിനെതിരെ പരാതി കൊടുത്ത വിദ്യാര്‍ഥിക്ക് മര്‍ദനം. വിദ്യാര്‍ഥിയെ മര്‍ദിച്ചത് എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കോളജിലെ രണ്ടാം വര്‍ഷ വിദ്യാഥി മുബശിറിനാണ് പരുക്കേറ്റത്. തലക്ക് പരുക്കേറ്റ മുബശിറിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുബശിറിനെ ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ്, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എം.പി നവാസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍, മുഹമ്മദ് അജ്മല്‍ പി.കെ, മുനിസിപ്പല്‍ ലീഗ് സെക്രട്ടറി എന്‍ മുസ്തഫ, രോഹിത് ബോധി തുടങ്ങിയവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കാംപസുകളില്‍ ഇന്ന് പഠിപ്പ് മുടക്കുമെന്നും കല്‍പ്പറ്റ കോളജിലേക്ക് മാര്‍ച്ച് നടത്തുമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."