ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുരയുടെ 5 ലക്ഷം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് അഹങ്കാരം വെടിഞ്ഞ് ജനങ്ങളുടെ മുഖ്യമന്ത്രിയാകണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് ഇത്രദിവസമായിട്ടും പിണറായി സന്ദര്‍ശിക്കാത്തത് അഹങ്കാരത്തിന്റെ തെളിവാണെന്നും ഇത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും ബിപ്ലബ് പറഞ്ഞു. വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുര സര്‍ക്കാര്‍ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തുക ഉടന്‍ ബി.ജെ.പി സംസ്ഥാന ഘടകത്തിനെ ഏല്‍പ്പിക്കും. പിണറായി കേരളത്തിന്റെ മുഖ്യ മന്ത്രിയാണ്. സി.പി.എമ്മിന്റെ മാത്രം മുഖ്യമന്ത്രിയല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി സാധാരണക്കാരുടെയും പീഡിതരുടെയും ഒപ്പമില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കൊലപാതക രാഷ്ട്രീയം തുടര്‍ന്നാല്‍ കേരളത്തില്‍ സി.പി.എമ്മിന് ത്രിപുരയിലെ അവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണണന് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."