HOME
DETAILS
MAL
കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍ പദ്ധതിക്ക് തുടക്കമായി
backup
March 24 2017 | 22:03 PM
മുഹമ്മ: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്റെ കോഴി വളര്‍ത്തല്‍ ഗ്രാമ പദ്ധതിക്ക് കഞ്ഞിക്കുഴിയില്‍ തുടക്കമായി.
പദ്ധതി പ്രകാരമുള്ള കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ഭക്ഷ്യമന്ത്രി പി തിലോത്തമന് നിര്‍വ്വഹിച്ചു.
പൗള്‍ട്രി വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍ ജെ ചിഞ്ചുറാണി അധ്യക്ഷയായി. എം ഡി ഡോ.വിനോദ് ജോണ്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജു, ആര് വിജയകുമാരി, ജമീല പുരുഷോത്തമന്, റോഷ്നി സുനില്‍, എന്‍.കെ നടേശന്, വി പ്രസന്നന്, പി അക്ബര്‍, ലജിത തിലകന് തുടങ്ങിയവര്‍ പങ്കെടുത്തു.
പഞ്ചായത്തിലെ 660 വീട്ടമ്മമാര്‍ക്ക് അഞ്ച് കോഴിക്കുഞ്ഞും രണ്ട് കിലോ തീറ്റയും 50 രൂപയുടെ മരുന്നുമാണ് വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."