മുക്കം നഗരസഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം
മുക്കം: മുക്കം നഗരസഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി യു.ഡി.എഫ് ആരോപണം. 2016 - 17 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ കണ്ടെത്തിയതായുള്ള അവകാശവാദമുന്നയിച്ചാണ് യു.ഡി.എഫ് അംഗങ്ങള്‍ രംഗത്തെത്തിയത്. വിവിധ പദ്ധതികളിലും ടാക്‌സ് ഇനത്തിലും മറ്റ് റസീപിറ്റ് ഇനത്തിലും പലിശയിനത്തിലും കാല്‍ ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നതായി ഇവര്‍ ആരോപിക്കുന്നു.
സര്‍ക്കാര്‍ അനുവദിച്ച 18 ശതമാനം ഡിസ്‌കൗണ്ട് വാങ്ങാതെ വിവിധ പത്രങ്ങളില്‍ പരസ്യം നല്‍കിയ ഇനത്തില്‍ പതിനെട്ടായിരത്തോളം രൂപയോളം നഷ്ടമുണ്ടായിട്ടുണ്ട്. നഗരസഭയിലെ എട്ടോളം വരുന്ന മൊബൈല്‍ ടവറുകളുടെ ടാക്‌സ് അസസ്‌മെന്റ് നടത്തിയതിലും ടാക്‌സ് പിരിച്ചെടുക്കുന്നതിലും വന്‍ ക്രമക്കേടുകള്‍ നടന്നു. കംഫര്‍ട്ട് സ്റ്റേഷന്‍ ലേലനടപടി ഇനത്തില്‍ ടെന്‍ഡര്‍ തുക, ടാക്‌സ് എന്നിവ തിരിച്ചെടുക്കുവാന്‍ അലംഭാവം കാണിച്ചതായും റിപ്പോര്‍ട്ടിലുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നഗരസഭയുടെ ഓണ്‍ ഫണ്ടായ 85 ലക്ഷത്തോളം രൂപ വിവിധ ബാങ്കുകളിലുള്ളതായും ഇത് കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തതിനാല്‍ പലിശയിനത്തില്‍ വന്‍തുക നഷ്ടപ്പെടുത്തിയതായും യു.ഡി.എഫ് അംഗങ്ങള്‍ പറയുന്നു. നഗരസഭയിലെ ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഇ-ടെന്‍ഡര്‍ ചെയ്യേണ്ട പദ്ധതി അത് ചെയ്യാതെ പണം നല്‍കിയ സ്ഥാപനത്തിന് ക്വട്ടേഷന്‍ കൊടുത്ത് സ്ഥാപനത്തെ വഴിവിട്ട രീതിയില്‍ സഹായിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ റസീറ്റ് ഹാജരാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ടാക്‌സ് ഇനത്തില്‍ ലഭിക്കേണ്ട തുക കൂടി നഷ്ടപ്പെടുത്തിയതായും അവര്‍ പറഞ്ഞു. നഗരസഭയില്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം നീലേശ്വരത്ത് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. എങ്കിലും ഇതിന്റെ പേരില്‍ അതുല്യ പദ്ധതിയിലുള്‍പ്പെടുത്തി മറ്റ് മൂന്നോളം സ്ഥാപനങ്ങള്‍ക്ക് കംപ്യൂട്ടറുകളും മറ്റും നല്‍കിയതായും അതേ സ്ഥാപനങ്ങള്‍ക്ക് വീണ്ടും വായനശാല എന്ന ഗണത്തില്‍പ്പെടുത്തി കംപ്യൂട്ടറുകളും മറ്റും നല്‍കിയതില്‍ ക്രമക്കേടുകള്‍ നടന്നതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടെന്ന് യു.ഡി.എഫ് അംഗങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."