ദേശീയപാത 212; രാത്രി യാത്ര മുടങ്ങിയിട്ട് ഏഴു വര്‍ഷം
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 212ല്‍ രാത്രിയാത്ര നിരോധനം നിലവില്‍വന്നിട്ട് ഇന്നേക്ക് ഏഴുവര്‍ഷം. നൂറ്റാണ്ടുകളായി വയനാട്ടുകരും പുറത്തു നിന്നുള്ളവരും ഉപയോഗിച്ചു പോന്നിരുന്ന പാതയില്‍ 2009 ജൂണ്‍ 29നാണ് രാത്രികാല ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്.രാത്രികാലങ്ങളില്‍ വനപാതയായ ഇതിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് കാരണം വന്യജീവികള്‍ ചാകുന്നതിനും അവയുടെ സൈ്വര്യ വിഹാരത്തിനും തടസമാകുന്നു എന്ന പരാതിയില്‍ 2009ല്‍ അന്നത്തെ കാര്‍ണാടക ചമാരാജ ജില്ലാ കലക്ടര്‍ അതിര്‍ത്തിയായ കര്‍ണാടക വനഭാഗമായ മൂലഹള്ള മുതല്‍ മദ്ദൂര്‍ വരെയുള്ള 19 കിലോമീറ്റര്‍ ദൂരത്തില്‍ രാത്രികലാ ഗതാഗത നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മുന്‍ എം.എല്‍.എ പി കൃഷ്ണപ്രസാദ് ഇടപെട്ട് നിരോധനം നീക്കിയെങ്കിലും ഇതിനെതിരേ വീണ്ടും പരിസ്ഥിതിവാദികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള യാത്ര പകല്‍ സമയങ്ങളില്‍ മാത്രമായി. നിരോധനം നീക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയിച്ചിരുന്നില്ല.
ഇനി രാഷ്ട്രീയ സമ്മര്‍ദ്ദവും നിയമ നടപടികളും ശക്തമാക്കിയാലെ നിരോധനത്തിന് മാറ്റമുണ്ടാക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."