സംസ്ഥാനപാതയില്‍ ഒളിയമ്പുകളായി സെമി ഹംപുകള്‍
ചങ്ങരംകുളം: സംസ്ഥാനപാതയിലെ സെമി ഹംപുകള്‍ ദീര്‍ഘദൂര യാത്രക്കാരുടെ നടുവൊടിക്കുന്നു. തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയിലെ അപകടങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ചിയ്യാനൂര്‍ പാടത്തെയും വളയംകുളത്തെയും സെമി ഹംപുകളാണ് വേണ്ടത്ര സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റു സിഗ്നല്‍ ലൈറ്റ് സംവിധാനങ്ങളോ ഇല്ലാത്തതനാല്‍ ദീര്‍ഘദൂര വാഹനങ്ങളടക്കം നൂറ് കണക്കിന് വാഹനങ്ങളുടെയും യാത്രക്കാരുടെയും നടുവൊടിക്കുന്നത്.
അപകടമരണങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് പാതയില്‍ സെമി ഹംപുകള്‍ സ്ഥാപിച്ചതെങ്കിലും പല ദിവസങ്ങളിലും പ്രദേശത്ത് വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നത് നിത്യസംഭവമാണ്. അമിതവേഗതയില്‍ എത്തുന്ന ദീര്‍ഘദൂര ബസുകള്‍ പലതും ഹംപിന് സമീപം ബ്രേക്കിടാറില്ല.
പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്ന ഹംപിന് സമീപം വാഹനങ്ങള്‍ ബ്രേക്കിടുന്നതും പുറകില്‍ വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതും പതിവായതോടെ പരാതികളുമായി നാട്ടുകാര്‍ അധികൃതരെ സമീപിച്ചെങ്കിലും കണ്ണില്‍ പൊടിയിടുന്ന താല്‍കാലിക സംവിധാനങ്ങള്‍ ഒരുക്കി അധികൃതര്‍ തടിയൂരി. സെമി ഹംപിന് സമീപത്ത് താല്‍കാലികമായി സ്ഥാപിച്ച ഡിവൈഡറുകള്‍ പലതും രാത്രി കാലങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ ഇടിച്ച് തെറുപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."