നിര്‍ദേശങ്ങളോട് സഹകരിക്കണമെന്ന് ഡി.എം.ഒ 'നിപാ: ആശങ്ക വേണ്ട'
മലപ്പുറം: നിപാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു ജില്ലയില്‍ ആശങ്കയുളവാക്കുന്ന സഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങളോടു പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന.
രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളും അയല്‍വാസികളും മെഡിക്കല്‍ കോളജിലേക്കും മറ്റു പരക്കംപായുന്ന സഹചര്യമുണ്ട്. ഇത്തരം പരിഭ്രാന്തിയുടെ ആവശ്യമില്ല. മരണപ്പെട്ടവരുടെ ബന്ധുക്കളെയും പരിസരവാസികളെയും നിരീക്ഷിക്കുന്നതിനായി ആരോഗ്യ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ ആളുകള്‍ രണ്ടാഴ്ച പൂര്‍ണമായി അവരവരുടെ വീടുകളില്‍ വിശ്രമിക്കണമെന്നും യാത്രകള്‍, ചടങ്ങുകള്‍, ആഘോഷങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു.
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താവൂ. പൊതുജനങ്ങള്‍ ഇത്തരം സംവിധാനത്തെ വിശ്വാസത്തിലെടുത്തു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുകയുള്ളൂവെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."