നഗരത്തില്‍ വിരുന്നൊരുക്കി ഇസ്‌ലാമിക് സെന്റര്‍
കോഴിക്കോട്: നഗരത്തിലെ ഏറ്റവും വലിയ നോമ്പുതുറയാണ് കോഴിക്കോട് ഇസ്്‌ലാമിക് സെന്ററില്‍ നടക്കുന്നത്. നഗര ഹൃദയത്തില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷമായി തോമ്പുതുറ വിഭവങ്ങള്‍ നല്‍കുന്നുണ്ടിവിടെ. ആയിരത്തോളം പേരാണ് ദിനേനെ ഇവിടെ വച്ച് നോമ്പു തുറക്കുന്നത്.
എല്ലാ ദിവസവും നിസ്‌കാരത്തിനു മുമ്പേ ചായയും വെള്ളവും പൊരിക്കടികളുമാണ് നല്‍കും. അതു കഴിഞ്ഞാല്‍ നെയ്‌ചോറും ബിരിയാണിയും ചപ്പാത്തിയും പത്തിരിയുമൊക്കെ എത്തും.
ഇസ്്‌ലാമിക് സെന്ററിനു കീഴിലുള്ള ഹോസ്റ്റലിലെ വിദ്യാര്‍ഥികളാണ് ഇവിടെ വളണ്ടിയര്‍മാരായി സേവനം ചെയ്യുന്നത്. ആയിരത്തോളം പേര്‍ക്ക് നോമ്പുതുറ സമയമാവുമ്പോഴേക്കും വിഭവങ്ങള്‍ നിരത്തുന്ന ഈ വിദ്യാര്‍ഥികളുടേ സേവനം വിലമതിക്കാനാവാത്തതാണ്.
പള്ളിയിലെ രണ്ടു നിലകളിലായാണ് ഒന്നാം തുറ വിഭവങ്ങള്‍ ഒരുക്കുന്നത്. രണ്ടാം തുറ പള്ളിയുടെ സമീപത്ത് വച്ചാണ് നല്‍കുക. ഒരു പാത്രത്തിനു ചുറ്റു നാലു പേര്‍ ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്ന രീതി ഇസ്്‌ലാമിക് സെന്ററിലെ നോമ്പുതുറയെ വേറിട്ടതാക്കുന്നത്.
ഭക്ഷണം മുഴുവന്‍ ഇവിടെ തന്നെയാണ് തയാറാക്കുന്നത്. ഉദാരമതികളുടെ വലിയ പിന്തുണയോടെയാണ് ഈ നോമ്പുതുറ ഒരുക്കുന്നതെന്ന് ഇസ്്‌ലാമിക് സെന്റര്‍ അധികൃതര്‍ പറയുന്നു.
ദീര്‍ഘദൂര യാത്രക്കാരാണ് ഇവിടെ കാര്യമായി എത്തുന്നത്. റയില്‍വേ സ്റ്റേഷനു സമീപത്തുള്ള ഈ തുറ റെയില്‍വേ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാവുന്നുണ്ട്. കൂടാതെ നഗരത്തിലെ കച്ചവടക്കാരും വിദ്യാര്‍ഥികളും മറ്റു സമീപ പ്രദേശത്തുള്ളവരും ഇവിടെ നോമ്പു തുറക്കാന്‍ എത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."