ഭവനരഹിതര്‍ക്ക് വീട്; 5.43 കോടി രൂപയുടെ അംഗീകാരം
പട്ടാമ്പി: പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ) പദ്ധതി പ്രകാരം ഭവന രഹിതര്‍ക്ക് വീട് വെക്കുന്നതിന് പട്ടാമ്പി നഗരസഭക്ക് 5.43 കോടി രൂപയുടെ അംഗീകാരം ലഭിച്ചു. ഇതില്‍ 2.715 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് വിഹിതവും 9.5 ലക്ഷം സംസ്ഥാന വിഹിതവും 95.3 ലക്ഷം രൂപ നഗരസഭ വിഹിതവുമാണ്. ഒരു ഗുണഭോക്താവിന് മൂന്ന് ലക്ഷം രൂപ നിരക്കില്‍ 181 പേര്‍ക്കാണ് ഭവന നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍ സഹായം ലഭിക്കും. ആദ്യഘട്ട പദ്ധതിയില്‍ നഗരസഭാ തലത്തില്‍ നടത്തിയ സര്‍വ്വെയില്‍ കണ്ടത്തിയ സ്ഥലമുള്ള ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച 181 ഭവന രഹിതര്‍ക്കാണ് തുക അനുവദിക്കുകയെന്ന് ചെയര്‍മാന്‍ കെ.പി വാപ്പുട്ടി അറിയിച്ചു.
ഇനിയും ആവശ്യമായ രേഖകള്‍ സമര്‍പിക്കുന്നവരെ ഉള്‍പ്പെടുത്തി രണ്ടാംഘട്ട പദ്ധതി രേഖയും ഉടനെ അംഗീകാരത്തിനായി സമര്‍പിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. പദ്ധതിക്ക് കീഴില്‍ ബാങ്കുകള്‍ വഴി പരിശ സബ്‌സിഡി ലഭ്യമാക്കി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ നടന്ന് വരുന്നുണ്ടെന്നും നഗരസഭാ ചെയര്‍മാന്‍ കെ.പി വാപ്പുട്ടി പത്രകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."