നിപാ: കുപ്രചരണങ്ങള്‍ നേന്ത്രവാഴ കര്‍ഷകര്‍ക്ക് വിനയാകുന്നു
കൊടകര: നിപ പനിയെ കുറിച്ചുള്ള അബദ്ധ പ്രചാരണങ്ങള്‍ നേന്ത്രകായ കര്‍ഷകര്‍ക്കു വിനയാവുന്നതായി ആക്ഷേപം.
വി.എഫ്.പി.സി.കെ യുടെ കോടാലിയിലെ കര്‍ഷക സ്വാശ്രയ വിപണിയില്‍ പെട്ടെന്നു നേന്ത്രകായയുടെ വില്‍പന ഇത്തരം അടിസ്ഥാനരഹിത പ്രചാരണങ്ങള്‍ മൂലം കുറഞ്ഞതായി വിപണിയുടെ വക്താക്കള്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച കിലോയ്ക്ക് 52 രൂപ നിരക്കിലാണു നേന്ത്രകായകള്‍ വില്‍പനയായതെങ്കില്‍ ഇന്നലെ അകാരണമായി വില കുറഞ്ഞു. കൂടാതെ അഞ്ചുടണോളം നേന്ത്രകായ കഴിഞ്ഞ തിങ്കളാഴ്ച കച്ചവടം നടന്ന വി.എഫ്.പി.സി.കെ കോടാലി സെന്ററില്‍ ഇന്നലെ ഉച്ചവരെ നടന്നതു കഷ്ടി ഒരു ടണ്ണിന്റെ വില്‍പന മാത്രം.
വിറ്റുവരവിന്റെ കാര്യത്തില്‍ ജില്ലയിലെ ഏറ്റവും വലിയ മൂന്നാമത്തെ വി.എഫ്.പി.സി.കെ സ്വാശ്രയ കര്‍ഷക വിപണിയാണു കോടാലിയില്‍ ഉള്ളത്.
വാഴയിലയില്‍ വവ്വാല്‍ കുഞ്ഞുങ്ങളുടെ ഫോട്ടോ നവമാധ്യമങ്ങളില്‍ വന്നതാണു വില്‍പന കുറയാന്‍ കാരണമെന്നു വിപണി വക്താക്കള്‍ പറഞ്ഞു. എന്നാല്‍ മറ്റു കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ വലിയ വ്യത്യാസം വിപണിയില്‍ അനുഭവപ്പെട്ടിട്ടില്ല.
നേന്ത്രകായക്കു നല്ല വില കിട്ടുന്ന ഈ സമയത്തു കിട്ടിയ അപ്രതീക്ഷിത തിരിച്ചടി കര്‍ഷകര്‍ക്കു വലിയ ബുദ്ധിമുട്ടാണു സമ്മാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."