HOME
DETAILS
MAL
അട്ടപ്പള്ളം പെണ്‍കുട്ടികളുടെ മരണം: അന്വേഷണ ഉദ്യോഗസ്ഥന് ഹാജരാവണമെന്ന്
backup
March 25 2017 | 18:03 PM
പാലക്കാട് : വാളയാര്‍ അട്ടപ്പള്ളത്ത് രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് അന്വേഷണചുമതലയുള്ള ഉദ്യോഗസ്ഥനോട് ഏപ്രില്‍ 19ന് നടക്കുന്ന അദാലത്തില്‍ കേസ് ഫയലുമായി ഹാജരാവാന്‍ ജില്ലാ പൊലിസ് കംപ്ലെയ്ന്റ് അതോറിറ്റി ഉത്തരവിട്ടു. കലക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന അദാലത്തിലാണ് അതോറിറ്റി നടപടി അറിയിച്ചത്. പരിഗണിച്ച 43 കേസുകളില്‍ എട്ടെണ്ണമാണ് തീര്‍പ്പാക്കിയത്. ഏപ്രില്‍ 19, 20 തീയതികളിലും മെയ് 11നുമാണ് അടുത്ത അദാലത്തുകള്‍. അതോറിറ്റി ചെയര്‍പേഴ്സണ്‍ കെ.പി.ജ്യോതികുട്ടന്, സെക്രട്ടറി ഒ.ജെ.ബേബി, അംഗങ്ങളായ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, ജില്ലാ പൊലിസ് മേധാവി പ്രതീഷ്കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."