HOME
DETAILS
MAL
വിദേശ കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്ക്
backup
March 25 2017 | 18:03 PM
റിയാദ്: സഊദിയില്‍ ജൂണ്‍ മുതല്‍ നടപ്പിലാവുന്ന വിദേശികളുടെ ആശ്രിതര്‍ക്കുള്ള ഫീസ് വര്‍ധനവ് ഏകദേശം പ്രാബല്യത്തില്‍ വരുമെന്നതോടെ വിദേശികളുടെ ആശ്രിതര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് കൂട്ടത്തോടെ നാട്ടിലേക്ക് ഒഴുകുന്നു. പുതിയ നിയമവും ഉടന്‍ നടപ്പിലാവുന്ന മറ്റു നിയമങ്ങളും മുന്നില്‍ കണ്ടും കുടുംബ ബജറ്റ് കയ്യിലൊതുങ്ങുകയില്ലെന്ന് ഉറപ്പായതോടെ കുടുംബങ്ങള്‍ നാട്ടില്‍ മടങ്ങാന്‍ തീരുമാനിച്ചതോടെ ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25 ശതമാനം കുറവു രേഖപ്പെടുത്തി. മൂന്നു മാസത്തിനിടെയുള്ള കണക്കാണിത്. വര്‍ഷാവസാനത്തോടെ ഇത് 50ശതമാനമായി ഉയരുമെന്നാണ് കരുതുന്നത്.
രാജ്യത്ത് സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാന്‍ തുടങ്ങിയതു മുതല്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ചേരുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."