ഐക്യമില്ലായ്മ പാവറട്ടി പഞ്ചായത്ത് ഭരണം പാളുന്നു
പാവറട്ടി: ഭരണപക്ഷത്തെ ഐക്യമില്ലായ്മ പാവറട്ടി ഗ്രാമപഞ്ചായത്ത് ഭരണം പാളുന്നു. പാവറട്ടി ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സ്ഥാനം ഐ.എന്‍.ടി.യു.സി മണലൂര്‍ മണ്ഡലം പ്രസിഡന്റ് കൂടിയായ സലാം വെന്മേനാട് രാജിവച്ചതോടെയാണ് പാര്‍ട്ടിയിലെ തര്‍ക്കം മറനീക്കി പുറത്തുവന്നത്.
പഞ്ചായത്തിലെ ജനങ്ങളോട് യാതൊരു നീതിപുലര്‍ത്താത്ത, വികസനത്തെ കുറിച്ച് കാഴ്ച്ചപ്പാടുകള്‍ ഒന്നും തന്നെയില്ലാത്ത, ആസൂത്രണ സമിതിയിലെ അംഗങ്ങളോ, വികസന സമിതി അംഗങ്ങളോ പഞ്ചായത്തിന്റെ വികസനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുത്താല്‍ നടപ്പില്‍ വരുത്താത്ത നിലവിലുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാദര്മോന് അധ്യക്ഷന്‍ ആയിരിക്കുന്ന ആസൂത്രണ സമിതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം രാജി കുറിപ്പിലൂടെ അറിയിച്ചു.
പാവറട്ടിയില്‍ വികസനത്തിന്റെ കാര്യത്തില്‍ ഭരണസമിതി പരാജയമായതിനാല്‍ പ്രസിഡന്റ് രാജിവക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടയിലാണ് പാര്‍ട്ടിയിലെ സീനിയര്‍ നേതാവ് കൂടിയായ സലാം വെന്മേനാട് ഭരണസമിതിക്കെതിരേ അങ്കത്തിനൊരുങ്ങിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."