രാമന്തളി മാലിന്യപ്രശ്നം നാവിക അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തി
പയ്യന്നൂര്‍: രാമന്തളി മാലിന്യപ്രശ്നത്തില്‍ നാവിക അക്കാദമിയുടെ കരാര്‍ ലംഘനത്തിനെതിരേയും പ്ലാന്റിന് അനുമതി നല്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേയും മാലിന്യ വിരുദ്ധ സമരത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ജന ആരോഗ്യ സംരക്ഷണ സമിതി വഞ്ചനാദിനം ആചരിച്ചു.
ഇതിന്റെ ഭാഗമായി നാവിക അക്കാദമിക്കു മുന്നിലേക്ക് മാര്‍ച്ച് നടത്തി. സമരസമിതി രാമന്തളി സെന്ററില്‍ സ്ഥാപിച്ച സമര പ്രചാരണ ബോര്‍ഡ് കഴിഞ്ഞദിവസം രാത്രി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധം കൂടിയായി മാര്‍ച്ച്. മാര്‍ച്ച് രാമന്തളി സെന്ററില്‍ സമാപിച്ചു.
പൊതുയോഗത്തില്‍ ചെയര്മാന് ആര്. കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. കെ.പി രാജേന്ദ്രന്, രത്നാകരന്, വിനോദ് കുമാര്‍ രാമന്തളി, വി.സി നാരായണന്, ആര്. വേണു, പി.കെ നാരായണന് സംസാരിച്ചു. മാര്‍ച്ചിന് കെ.എം അനില്‍കുമാര്‍, പി.പി നാരായണി, എം. പത്മനാഭന്, സുധേഷ് പൊതുവാള്, ഇ.സി ഭാസക്കരന്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."