HOME
DETAILS

പരിസ്ഥിതി ദിനം; ജില്ലയില്‍ വേരിറക്കാന്‍ തയാറായി മൂന്ന് ലക്ഷം തൈകള്‍

  
backup
May 25 2018 | 06:05 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2-2

 

മാനന്തവാടി: പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നട്ടുപിടിപ്പിക്കാനായി ജില്ലയില്‍ 3,10,000 വൃക്ഷതൈകള്‍ ഒരുങ്ങി. സാമൂഹ്യ വനവല്‍ക്കരണ വിഭാഗം സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, റെയ്ഞ്ച് ഓഫിസുകള്‍ വഴിയാണ് തൈകള്‍ സൗജന്യ നിരക്കില്‍ നല്‍കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 60,000 തൈകള്‍ ഈവര്‍ഷം കൂടുതലായൊരുക്കിയിട്ടുണ്ട്.
വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിവിധ ഇനത്തില്‍പ്പെട്ട വൃക്ഷതൈകളാണ് ഈവര്‍ഷവും വിതരണം നടത്തുന്നത്. മുന്‍ വര്‍ഷം രണ്ടര ലക്ഷത്തോളം വൃക്ഷതൈകളാണ് വിതരണം ചെയ്തത്. കണികൊന്ന, മഹാഗണി, താന്നി, ഉങ്ങ്, ആര്യവേപ്പ്, കുമിഴ്, മന്ദാരം, മണിമരുത്, നീര്‍മരുത്, നെല്ലി,സീതപഴം, പേര, വാളന്‍പുളി, ലക്ഷ്മിതരു, ഗുല്‍മോഹര്‍, പൂവരശ്, മുള, ഉറുമാമ്പഴം, ആത്തചക്ക, കുടംപുളി, മുരിങ്ങ, കുന്നിവാക, വീട്ടി, ചമത, കൂവളം, കരിങ്ങാരി എന്നിങ്ങനെ 26 ഇനം വൃക്ഷതൈകളാണ് കല്‍പ്പറ്റ ചുഴലി, മാനന്തവാടി ബേഗൂര്‍, സുല്‍ത്താന്‍ ബത്തേരി കുന്താണി എന്നീ നഴ്‌സറികളില്‍ വിതരണത്തിന് തയാറായിട്ടുള്ളത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് തൈകള്‍ സോഷ്യല്‍ഫോറസ്ട്രി നഴ്‌സറികളില്‍ നിന്നും നേരിട്ടെത്തി ശേഖരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വനം വകുപ്പ് തൈകളെത്തിച്ചു നല്‍കും. ജൂണ്‍ 5 ലോകപരിസ്ഥിതി ദിനത്തില്‍ വൃക്ഷവല്‍കരണം നടത്തുന്നതിനായി തൈകള്‍ ഈ മാസം 28 മുതല്‍ വിതരണം തുടങ്ങുമെന്ന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം മേധാവി ഷജ്്‌ന കരീം അറിയിച്ചു. ആവശ്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും മുന്‍കൂട്ടി അപേക്ഷ നല്‍കണം.
സൗജന്യമായി തൈകള്‍ കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ ലോകപരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ട് സംരക്ഷിച്ച് വളര്‍ത്തണമെന്നതാണ് വ്യവസ്ഥ.
തൈകള്‍ വില്‍ക്കാനോ, മാറ്റിവയ്ക്കാനോ പാടില്ല. പൊതുജനങ്ങള്‍ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്കായി തൈകള്‍ കൂട തൈ ഒന്നിന് പതിനേഴ് രൂപ നിരക്കിലും, തേക്കിന്‍ സ്റ്റമ്പുകള്‍ 7 രൂപ നിരക്കിലും സാമൂഹ്യ വന വല്‍ക്കരണ വിഭാഗം നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago