മേഖ്നു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്
മസ്കത്ത്: മേഖ്നു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. തീരദേശത്തുനിന്നു 130 മുതല്‍ 140 കിലോമീറ്റര്‍ അകലെയാണ് കാറ്റ് ഉള്ളതെന്നു ഒമാന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇപ്പോള്‍ മണിക്കൂറില്‍ 10 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. സലാലയില്‍നിന്നു 475കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ പ്രഭവസ്ഥാനം.
മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി സലാല രാജ്യാന്തര വിമാനത്താവളം അടച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണി മുതല്‍ 24 മണിക്കൂര്‍ നേരത്താണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താല്കാലികമായി നിര്‍ത്തിവച്ചത്. സലാല നഗരത്തിന്റെ വടക്ക് കിഴക്ക് അഞ്ചു കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
കൂടാതെ ചുഴലിക്കാറ്റ് ബാധിക്കുമെന്ന് കരുതുന്ന ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയോടെ മെകുനു സലാല തീരത്ത് പതിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."