ഗുംനാമി ബാബയെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന്‍
ലക്‌നോ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം നടന്നു വര്‍ഷങ്ങള്‍ക്കു ശേഷം കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ പ്രത്യക്ഷപ്പെട്ട ഗുംനാമി ബാബയെന്ന സന്യാസിയെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ഇക്കാര്യം അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജി വിഷ്ണുസഹായിയെ നിയോഗിച്ചത്. ഈ സന്യാസി നേതാജിയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആറു മാസത്തിനുള്ളില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
1985 വരെ ഉത്തര്‍പ്രദേശില്‍ താമസിച്ചിരുന്ന ഗുംനാമി ബാബ അവിടെ ആശ്രമം പണിയുകയും ചെയ്തിരുന്നു. നേതാജിയുമായി സാമ്യമുള്ള ഇയാള്‍ നേതാജി തന്നെയാണെന്നു പലരും വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ സ്വാമിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഡി.എന്‍.എ പരിശോധിച്ചതില്‍ നിന്നു അതു നേതാജിയല്ലെന്നു വ്യക്തമായതായി സര്‍ക്കാര്‍ അറിയിച്ചു.
പത്തു വര്‍ഷത്തോളം ഉത്തര്‍പ്രദേശില്‍ താമസിച്ചിരുന്ന സ്വാമി, അയോധ്യ, ഫൈസാബാദ് എന്നിവിടങ്ങളായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. തുടര്‍ന്ന് 1985ല്‍ ഇദ്ദേഹം മരണപ്പെട്ടതോടെ നേതാജിയുടെ അനന്തരവള്‍ ലളിത, വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 1945 ഓഗസ്റ്റ് 18ന് തായ്‌വാനിലുണ്ടായ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."