HOME
DETAILS
MAL
അഭിപ്രായ സ്വാതന്ത്ര്യം തടയുന്നത് അപഹാസ്യം: എന്‍.ജി.ഒ അസോ.
backup
March 25 2017 | 19:03 PM
തളിപ്പറമ്പ്: സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും കുറിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായ പ്രകടനം നടത്തരുതെന്ന ഉത്തരവ് അപഹാസ്യമാണെന്നു കേരള എന്‍.ജി.ഒ അസോ. തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു.
നിരന്തര പോരാട്ടങ്ങളിലൂടെ കേരളത്തിലെ ജീവനക്കാര്‍ നേടിയെടുത്ത അവകാശങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുമ്പോഴും ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളോട് സര്‍ക്കാര്‍ മുഖം തിരിക്കുമ്പോഴും അതിനെതിരെ പ്രതികരിക്കരുതെന്നു ആവശ്യപ്പെടുന്നത് ഒരു ഭരണാധികാരിക്ക് ഭൂഷണമല്ലെന്നും ഭീരുത്വമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ബ്രാഞ്ച് പ്രസിഡന്റ് പി.വി വിനോദ് അധ്യക്ഷനായി. കെ.വി അബ്ദുല്‍ റഷീദ്, പി.സി സാബു, കെ.വി മഹേഷ്, കെ.പി.സി ഹാരിസ്, എ. കല്‍പ്പന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."