വനിതാ തടവുകാര്‍ക്ക് പ്രതീക്ഷയേകി സെമിനാര്‍
കൊല്ലം: ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീകളുടെ സാമൂഹികാവസ്ഥയും പുനരധിവാസവും എന്ന വിഷയത്തില്‍ കേരള ജയില്‍ വകുപ്പും സംസ്ഥാന വനിതാ കമ്മിഷനും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു.
സെമിനാറില്‍ കൊട്ടാരക്കര, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളിലെ വനിതാ തടവുകാരാണ് പങ്കെടുത്തത്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ കുറ്റവാളിയാക്കപ്പെടുന്ന ഓരോ വനിതാ തടവുകാര്‍ക്കും പറയുവാന്‍ ഉണ്ടാവും അവരുടെ ജീവിത്തിലെ മറക്കാന്‍ കഴിയാത്ത ആ നിമിഷത്തെ കുറിച്ച്. എന്നാല്‍ കുറ്റവാളിയാക്കപ്പെട്ട് കഴിഞ്ഞാല്‍ സമൂഹവും കുടുംബവും അവരെ ഒറ്റപ്പെടുത്തും. അതോടെ വീണ്ടും തെറ്റിന്റെ ലോകത്ത് തന്നെ തിരിയും. സംസ്ഥാനത്തെ ജയില്‍ കഴിയുന്ന 7200 ഓളം തടവുകാരില്‍ ആറു വയസിനു താഴെയുള്ള ഒരു കുഞ്ഞടക്കം 174 പെണ്‍ തടവുകാരാണ് ഉള്ളത്. ഇതില്‍ പലരും ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും അതേ കുറ്റത്തിന് പിടിക്കപ്പെടുന്നവരാണ്. സമൂഹത്തിന്റെ ഇടപെടലുകളാണ് ഇതിന് ആധാരം. കുറ്റചെയ്തവരേ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലും കുറ്റവാളിയായി തന്നെ കാണുന്ന സമൂഹം വീണ്ടും അതേ വ്യക്തിയെ തെറ്റുകളിലേക്ക് നയിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.
സാഹചര്യത്തിന്റെ സമര്‍ദ്ദത്തില്‍ കുറ്റവാളിയാക്കപ്പെടുന്നവരെ നേരായ വഴിലെത്തിക്കാനുള്ള ഒരു സ്ഥലം മാത്രമാണ് ജയില്‍. വിദേശരാജ്യങ്ങളില്‍ കുറ്റവാളികളാക്കപ്പെടുന്നവര്‍ക്ക് ഉടനടി ശിക്ഷവിധിക്കുകയാണ് പതിവ്. അവിടെ ജയിലിന്റെ ആവശ്യം കുറഞ്ഞുവരികയാണ്. സാമൂഹിക സേവനത്തിലൂടെയും മറ്റും കുറ്റവാളികളെ സാധാരണ ജീവിതത്തിലെത്തിക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഏഴു വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കുന്ന കേസില്‍ പ്രതിയാക്കപ്പെടുന്നയാളെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന കാര്യം പോലും പലര്‍ക്കും അറിയില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡി.ജി.പി ആര്‍ ശ്രീലേഖ പറഞ്ഞു. സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതോടെ തളര്‍ന്നു പോകുന്ന തടവുകാര്‍ക്കായി ബോധവത്കരണ ക്ലാസുകള്‍, മാനസികോത്സാഹ പരിപാടികള്‍ മുതലായവ ജയിലുകളില്‍ തന്നെ സംഘടിപ്പിക്കുകയും അവര്‍ക്കായി തയ്യല്‍, വസ്ത്ര നിര്‍മാണം, കൃഷി, കോഴിവളര്‍ത്തല്‍, ഡ്രൈവിംഗ് എന്നിവയില്‍ പരിശീലനവും നല്‍കുന്നു. തിരുവനന്തപുരം ജയിലില്‍ നിന്നും ഡ്രൈവിംഗ് പരിശീലനത്തില്‍ വിജയിച്ച് ലൈസന്‍സ് കരസ്ഥമാക്കിയത് 24 വനിതാ തടവുകാരാണ്.
എങ്കിലും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരെ ഒരു തരത്തിലും അംഗീകരിക്കാന്‍ സമൂഹവും നാടും തയ്യാറാകുന്നില്ല. എന്നാല്‍ പുറത്തിറങ്ങുന്ന തടവുകാര്‍ക്ക് സാമ്പത്തിക സഹായമായി സര്‍ക്കാര്‍ പതിനായിരം രൂപ ഗ്രാന്‍ഡ് അനുവദിക്കുന്നുണ്ട്.
മാത്രമല്ല സ്വകാര്യ ബാങ്കുകള്‍ 20,000 രൂപ വരെ ലോണ്‍ നല്‍കാനും തയ്യാറാണ്. ഇക്കാര്യങ്ങള്‍ പൊതുവേ പലരും അറിയാതെ പോവുകയാണ്. സ്വകാര്യ ബാങ്കുകളിലെ പലിശ അധികമായതിനാല്‍ ഗ്രാന്‍ഡിനൊപ്പം ലോണ്‍ സംവിധാനവും നല്‍കാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീലേഖ പറഞ്ഞു.
കൊല്ലം സിറ്റി പൊലളസ് കമ്മിഷണര്‍ അരുള്‍ ബി.കൃഷ്ണ, തേവള്ളി ഡിവിഷന്‍ കൗണ്‍സിലര്‍ ബി. ഷൈലജ, ദക്ഷിണ മേഖല ഡി.ഐ.ജി ഒഫ് പ്രിസണ്‍സ് ബി. പ്രദീപ്, ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജോര്‍ജ്ജ് ചാക്കോ, കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് കെ. സോമരാജന്‍, ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വിശ്വനാഥ കുറുപ്പ് സെമിനാറില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."