പ്രതിഭകളെ കണ്ടെത്തുന്നതാവണം വിദ്യാഭ്യാസം: മന്ത്രി
തിരുവനന്തപുരം: ഓരോ വിദ്യാര്‍ഥിയുടെയും ഉള്ളിലുള്ള പ്രതിഭ കണ്ടെത്തുന്നതാവണം യഥാര്‍ത്ഥ വിദ്യാഭ്യാസമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. സംസ്ഥാനത്തെ ഏറ്റവും മികച്ച ശാസ്ത്ര പ്രതിഭകളായ കുട്ടികള്‍ക്ക് ഐ.ഐ.ടി, ഐ.ഐ.എം, ബി.എ.ആര്.സി തുടങ്ങിയ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പരിശീലനം ലഭിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച നൂതന പദ്ധതിയായ സയന്‍സ് ബഡീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേവല ഐ.എ.എസുകാരെയോ ഐ.പി.എസുകാരെയോ ഡോക്ടര്‍മാരെയോ എഞ്ചിനീയര്‍മാരെയോ മാത്രം സൃഷ്ടിക്കുകയല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. എന്ത് കാണുമ്പോഴും കേള്‍ക്കുമ്പോഴും പഠിക്കുമ്പോഴും ഇത് എന്തുകൊണ്ടാണ് എന്ന് നിരന്തരം ചോദിക്കുന്നവര്‍ക്ക് മാത്രമേ ശാസ്ത്രപ്രതിഭകളാകാന് കഴിയൂ. സംശയവും ചോദ്യം ചെയ്യലുമാണ് ഒരു പ്രതിഭയുടെ ലക്ഷണമായി കാണേണ്ടത്. പഠിച്ച് എന്തെങ്കിലും ജോലി സമ്പാദിക്കുക എന്നതാണ് നമ്മുടെയൊക്കെ ചിന്ത. വായനയിലൂടെയാണ് വിശാലമായ അറിവ് ലഭിക്കുന്നത് എന്നാല്‍ മാത്രമേ പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍, ആര്.എം.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ രാഹുല്‍ എസ്. എന്നിവര്‍ ആശംസ നേര്‍ന്നു. ഐ.ടി ഡയറക്ടര്‍ ബി. അബുരാജ് സ്വാഗതവും ആര്. എം. എസ്. എ അഡീഷണല്‍ ഡയറക്ടര്‍ പി.എസ്.മാത്യു നന്ദിയും പറഞ്ഞു. പരിശീലന പരിപാടി ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."